Enter your Email Address to subscribe to our newsletters

New delhi, 21 ഫെബ്രുവരി (H.S.)
ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാന്‍ നടപടി തുടങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. , ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ലേസര്‍ ആയുധങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതും ഉള്‍പ്പെടെ വമ്പന്‍ പ്രതിരോധ പദ്ധതികളാണ് ഒരുങ്ങുന്നത്.
ഫെബ്രുവരി 25, 26 തീയതികളിലാണ് പ്രധാനമന്ത്രി മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. സുരക്ഷാ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടേക്കും. എന്നാല്‍ പ്രതിരോധ കരാറില്‍ ധാരണയുണ്ടാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യകള്‍ ഇന്ത്യയുമായി പങ്കിടാന്‍ ഇസ്രയേല്‍ സമ്മതിച്ചു. ഹൈടെക് ലേസര്‍ പ്രതിരോധവും മറ്റ് നൂതന സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര്‍.കെ. സിങ് കഴിഞ്ഞ നവംബറില്‍ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശന വേളയിലാണ് പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ചത്. ഈ സന്ദര്‍ശനവേളയിലാണ് വിപുലീകരിച്ച പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്.
ഇന്ത്യ ഇസ്രയേലുമായി ചേര്‍ന്ന് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത് പരിഗണിക്കുന്നുവെന്നതാണ് പ്രധാനം. മിഷന്‍ സുദര്‍ശന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം. ശത്രുക്കളുടെ ദീര്‍ഘദൂര മിസൈലുകളില്‍ നിന്ന് ഇന്ത്യന്‍ ഉള്‍പ്രദേശങ്ങളെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രധാനമന്ത്രി മോദിയാണ് മിഷന്‍ സുദര്‍ശന്‍ പ്രഖ്യാപിച്ചത്.
മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഇസ്രയേല്‍ മുന്‍നിരയിലാണ്. കഴിഞ്ഞ ജൂണില്‍ ഇറാന്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ 98 ശതമാനവും ഇസ്രയേലിന് തടയാനായിരുന്നു.
---------------
Hindusthan Samachar / Sreejith S