കൊട്ടാരക്കര സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി;കോണ്ഗ്രസ് നേതാവ് രശ്മി ബിജെപിയില്
Thiruvanathapuram, 21 ഫെബ്രുവരി (H.S.) കോണ്‍ഗ്രസ് നേതാവ് രശ്മി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് നേതാവും ം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആര്‍.രശ്മിയാണ ബിജെപി അംഗത്വം സ്വീകരിച്ചത്. മാര
reshmi


Thiruvanathapuram, 21 ഫെബ്രുവരി (H.S.)

കോണ്‍ഗ്രസ് നേതാവ് രശ്മി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് നേതാവും ം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആര്‍.രശ്മിയാണ ബിജെപി അംഗത്വം സ്വീകരിച്ചത്. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്.

സിപിഎം വിട്ട് കോണ്‍ഗ്രസിനൊപ്പം എത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ വിയോജിച്ചാണ് രശ്മി പാര്‍ട്ടി വിട്ടതെന്നാണു സൂചന. 2021ല്‍ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

സിപിഎം അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് ആയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൊട്ടാരക്കരയില്‍ പാര്‍ട്ടിയുടെ ജനപ്രിയ മുഖമായിരുന്ന മുന്‍ എംഎല്‍എ പി. അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതു തിരിച്ചടിയായെന്നു സിപിഎം. ഇതു തിരിച്ചറിഞ്ഞു പ്രതിരോധ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

ധനമന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.എന്‍ ബാലഗോപാലിന്റെ സിറ്റിങ് മണ്ഡലമായ കൊട്ടാരക്കരയില്‍ അയിഷ പോറ്റിക്കെതിരെ ശക്തമായി രംഗത്തു വരാനാണു തീരുമാനം. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍, അയിഷ പോറ്റിപാര്‍ട്ടി വിട്ടതിനെപ്പറ്റി ചോദ്യങ്ങള്‍ ഉയരുമെന്നു സിപിഎം വിലയിരുത്തുന്നു. ഇതു മുന്നില്‍ക്കണ്ട്, അയിഷ പോറ്റിക്കെതിരെ വ്യാപക പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News