Enter your Email Address to subscribe to our newsletters

New delhi, 21 ഫെബ്രുവരി (H.S.)
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറില് വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കരാര്‍ രാജ്യത്തിന് ഒരു വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അമേരിക്കന്‍ സുപ്രീം കോടതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫുകള്‍ റദ്ദാക്കിയതോടെ, മോദിയുടെ വഞ്ചന പുറത്തായെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നില്‍ പരാജയപ്പെട്ടുവെന്നും ഇതില്‍ വീണ്ടും വിലപേശല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി തന്റെ ദുര്‍ബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് ഈ കരാറില്‍ ഒപ്പിട്ടതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു. ഫെബ്രുവരി രണ്ടിന് രാത്രി ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ലോക്‌സഭയില്‍ അന്നുണ്ടായ ചില സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി അമേരിക്കയെ സമീപിച്ചതെന്നും 18 ദിവസം കൂടി കാത്തിരുന്നിരുന്നെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരെ ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതികള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നിരീക്ഷിച്ചത്. എന്നാല്‍ ഈ കോടതി വിധിക്ക് പിന്നാലെയും ഇന്ത്യയുമായുള്ള കരാറില്‍ മാറ്റമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ കരാര്‍ മൂലം വരും വര്‍ഷങ്ങളില്‍ ഏകദേശം 500 ബില്യണ്‍ ഡോളര്‍ (45 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ബാധ്യസ്ഥരാകുമെന്ന് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെയും കര്‍ഷകരെയും ദോഷകരമായി ബാധിക്കും. കൃഷിക്കുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കാനും ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇറക്കുമതി ചെയ്യാനും ഇന്ത്യ നിര്‍ബന്ധിതമാകുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ അവകാശം ഈ കരാറിലൂടെ നഷ്ടപ്പെട്ടതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
---------------
Hindusthan Samachar / Sreejith S