Enter your Email Address to subscribe to our newsletters

Bengaluru, 21 ഫെബ്രുവരി (H.S.)
ഇന്ത്യ കണ്ട ഏറ്റവും പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില്‍ ഷെവലിയര്‍ പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു. 90 വയസായിരുന്നു. ന്മ ഐഐഎം ബാംഗ്ലൂര്‍ മുന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഒബ്‌റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നു. ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് (XIME) മനേജ്‌മെന്റ് സ്‌കൂളുകള്‍, എക്‌സ്‌ഐഎംഇ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (കേരളം) എന്നിവയുടെ സ്ഥാപകനാണ്.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ 1936 ല്‍ ജനിച്ച അദ്ദേഹം എക്‌സ്എല്‍ആര്‍ഐ (XLRI) ജംഷഡ്പൂരിലും തുടര്‍ന്നു ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനല്‍ ഫെലോ അവാര്‍ഡ് (1999), എക്‌സ്എല്‍ആര്‍ഐ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (2009), ദ് ഹിന്ദു ഗ്രൂപ്പിന്റെ 'ദ ഡോയന്‍സ് - ഗാര്‍ഡിയന്‍സ് ഓഫ് നോളജ്' അവാര്‍ഡ് (2017), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്‌സലെന്‍സ് അവാര്‍ഡ് (2019), ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (2024) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗമാണ്. മക്കള്‍: ഡോ. ഷീബ ആന്റണി (യുഎസ്), അനിന്‍ ജെ.ഫിലിപ് (പ്രസിഡന്റ് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്), പരേതയായ മരിയ ഫിലിപ്. സംസ്‌കാരം പിന്നീട് ബെംഗളൂരൂവില്‍ നാളെ നടക്കും.
---------------
Hindusthan Samachar / Sreejith S