ഗാന്ധിയെ കൊന്നത് ആര്എസ്എസ് എന്ന പരാമര്ശം; അപകീര്ത്തി കേസില് കോടതിയില് ഹാജരായി രാഹുല് ഗാന്ധി
Mumbai, 21 ഫെബ്രുവരി (H.S.) കേന്ദ്രമന്ത്രി അമിത് ഷായ്ക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഭിവണ്ടി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇന്ന് രാഹുല്‍ ഗാന്ധി ഹാജരായത്. ഗാന്ധിവധം സംബന്ധിച്
Congress MP and leader Rahul Gandhi


Mumbai, 21 ഫെബ്രുവരി (H.S.)

കേന്ദ്രമന്ത്രി അമിത് ഷായ്ക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഭിവണ്ടി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇന്ന് രാഹുല്‍ ഗാന്ധി ഹാജരായത്. ഗാന്ധിവധം സംബന്ധിച്ചുള്ള പരാമര്‍ശത്തിലാണ് അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

2014 ലാണ് കേസിന് ആസ്പദമായ സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ നടന്ന പൊതു റാലിയില്‍ പങ്കെടുക്കുന്നതിനിടെ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദി ആര്‍എസ്എസ് ആണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. തുടര്‍ന്ന് ആര്‍എസ്എസ് ഭാരവാഹിയായ രാജേഷ് കുന്തെയാണ് കോടതിയില്‍ സ്വകാര്യ പരാതി സമര്‍പ്പിച്ചത്.

എന്നാല്‍ കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. മുന്‍ കേന്ദ്ര മന്ത്രി ശിവരാജ് പട്ടേലായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി ജാമ്യം നിന്നിരുന്നത്. 2025 ഡിസംബറില്‍ ശിവരാജ് പട്ടേല്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് പുതിയ ജാമ്യഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാനാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകുന്നതെന്ന് അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ക്കായി മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി ഹര്‍ഷവര്‍ധന്‍ സപ്കല്‍ ഹാജരായതായും നാരായണ്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

'നീതി ന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. സത്യം ജയിക്കും. കേസ് തുടരാനും ജനങ്ങള്‍ക്ക് മുന്നില്‍ സത്യ സന്ധത തെളിയിക്കാനും രാഹുല്‍ഗാന്ധി പ്രതിജ്ഞാബദ്ധനാണ്. ഉചിതമായ സമയത്ത് തെളിവുകള്‍ സമര്‍പ്പിക്കുന്നതാണ്. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യഥാര്‍ഥ മുഖം തുറന്നു കാട്ടിയതിനാലാണ് രാഹുല്‍ഗാന്ധിയ്ക്ക് നേരെ വിരല്‍ചൂണ്ടുന്നതെന്ന് ഹര്‍ഷവര്‍ധന്‍ സപ്കല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയെ അടിച്ചമര്‍ത്താനാണ് ഈ കേസ്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ഇതിന് എതിരെ ശക്തമായി പോരാടും', ഹര്‍ഷവര്‍ധന്‍ സപ്കല്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News