ആറ്റുകാൽ പൊങ്കാല: അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.
Thiruvananthapuram , 22 ഫെബ്രുവരി (H.S.) ആറ്റുകാൽ പൊങ്കാല: അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. ആറ്റുകാൽ പൊങ്കാല മഹോത്സവം 2026-ന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ദീപാലങ്കാരങ്ങൾ, താൽക്കാലിക വാണിജ്യ സ്റ
Attukal pongala


Thiruvananthapuram , 22 ഫെബ്രുവരി (H.S.)

ആറ്റുകാൽ പൊങ്കാല: അപകടങ്ങൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.

ആറ്റുകാൽ പൊങ്കാല മഹോത്സവം 2026-ന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ദീപാലങ്കാരങ്ങൾ, താൽക്കാലിക വാണിജ്യ സ്റ്റാളുകൾ എന്നിവ സ്ഥാപിക്കുമ്പോൾ അപകടം ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. അപകടം ഒഴിവാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നു ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീകല ആർ. അറിയിച്ചു.

പൊതു സ്ഥലങ്ങളിൽ:

വൈദ്യുത ദീപാലങ്കാരങ്ങൾ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കമാനങ്ങൾ, ആർച്ച്, പൂപന്തൽ, വാണിജ്യ സ്ഥാപനങ്ങൾ (മെറ്റാലിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച സ്റ്റാളുകൾ) മുതലായവ വൈദ്യുത ലൈനുകൾ, ട്രാൻസ്ഫോമറുകൾ എന്നിവയിൽ നിന്നും നിയമാനുസൃതമായി അകലം പാലിക്കണം. ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്ന വയറുകൾ കണക്ടർ ഉപയോഗിച്ച് മാത്രമേ യോജിപ്പിക്കാൻ പാടുളളൂ.

ജനറേറ്റർ, ട്രാൻസ്ഫോമർ എന്നീ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് ചപ്പുചവറുകൾ കത്തിക്കാൻ പാടുളളതല്ല. വൈദ്യുത പോസ്റ്റുകളിൽ താത്ക്കാലിക ലൈറ്റിംഗിനായോ മറ്റുകാര്യങ്ങൾക്കോ കയറുന്നത് ഒഴിവാക്കേണ്ടതാണ്. വയറിംഗും വൈദ്യുത ലൈറ്റുകളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഏതൊരു ഉപകരണവും ജനങ്ങളുമായി സമ്പർക്കത്തിൽ വരാത്ത വിധത്തിൽ സ്ഥാപിക്കേണ്ടതാണ്.

താത്ക്കാലിക വൈദ്യുത പ്രതിഷ്ഠാപനം ഇ.എൽ.സി.ബി, എം.സി.ബി സുരക്ഷാ സംവിധാനങ്ങൾ വഴി ഉപയോഗിക്കേണ്ടതാണ്.

വാണിജ്യ സ്ഥാപനങ്ങൾ:

താത്ക്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ ദീപാലങ്കാര ജോലികൾ സ്വയം ചെയ്യുന്നത് ഒഴിവാക്കണം. ലൈസൻസുള്ള ഇലക്ട്രീഷ്യൻമാരുടെ സേവനം ഉപയോഗിക്കണം. താത്ക്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി മീറ്റർ ബോർഡിൽ ഇ.എൽ.സി.ബി സംവിധാനം ഉൾപ്പെടുത്തേണ്ടതും മതിയായ എർത്തിങ് സംരക്ഷണം നൽകേണ്ടതുമാണ്. വൈദ്യുതി എക്സ്റ്റന്റ് ചെയ്യുമ്പോൾ ഡബിൾ ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കണം.

ലോഹ നിർമ്മിത തൂണുകൾ, ഹാൻഡ് റേയിലുകൾ എന്നിവയിൽ ഇലുമിനേഷൻ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ഇലൂമിനേഷൻ ലൈറ്റുകളുടെ നിലവാരം ഉറപ്പുവരുത്തണം. ത്രീ പിൻ പ്ലഗ് മാത്രം ഉപയോഗിച്ച് സോക്കറ്റിൽ നിന്ന് സപ്ലൈ എടുക്കുകയും, സ്വിച്ച് ഓഫ് ചെയ്തെന്നു ഉറപ്പു വരുത്തിയശേഷം മാത്രം സോക്കറ്റിലേക്ക് കണക്ഷൻ നൽകേണ്ടതുമാണ്.

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി പുനരുക്കങ്ങൾ വിലയിരുത്താൻ നേരത്തെ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News