അഴൂർ മെഡിക്കൽ ഓഫീസർക്കെതിരെ നടക്കുന്നത് കുപ്രചാരണം എന്ന്കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.
Thiruvananthapuram , 22 ഫെബ്രുവരി (H.S.) അഴൂർ മെഡിക്കൽ ഓഫീസർക്കെതിരെ നടക്കുന്നത് കുപ്രചാരണം എന്ന്കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതയും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.വസ്തുതാവിരുദ്ധമായ കാര്യങ്ങൾ തിരുത്തുണമെന
കെ ജി എം ഒ എ


Thiruvananthapuram , 22 ഫെബ്രുവരി (H.S.)

അഴൂർ മെഡിക്കൽ ഓഫീസർക്കെതിരെ നടക്കുന്നത് കുപ്രചാരണം എന്ന്കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.

ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതയും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.വസ്തുതാവിരുദ്ധമായ കാര്യങ്ങൾ തിരുത്തുണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു..

അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചു ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വാസ്തവവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിക്കുന്നു. അസോസിയേഷൻ ഭാരവാഹി കൂടിയായ മെഡിക്കൽ ഓഫീസറെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ബോധപൂർവ്വമായ ഗൂഢാലോചനയാണിതെന്ന് സംഘടന വിലയിരുത്തുന്നു. ഔദ്യോഗിക ഭരണനിർവ്വഹണത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവികമായ ഓഡിറ്റ് നടപടിക്രമങ്ങളെ സാമ്പത്തിക തട്ടിപ്പ് എന്ന രീതിയിൽ ചിത്രീകരിക്കുന്നത് അത്യന്തം അപലപനീയവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്.

സർക്കാർ സ്ഥാപനങ്ങളിലെ സാമ്പത്തിക വിനിമയം സംബന്ധിച്ച ക്യാഷ് വൗച്ചറുകൾ തയ്യാറാക്കുന്നതും അവ സുരക്ഷിതമായി സൂക്ഷിക്കുന്നതും ബന്ധപ്പെട്ട ക്ലർക്കിന്റെ മാത്രം ഉത്തരവാദിത്തമാണ്. വൗച്ചറുകൾ നഷ്ടമാകുന്ന സാഹചര്യങ്ങളിൽ അതിന്റെ സാമ്പത്തിക ബാധ്യത പൂർണ്ണമായും പ്രസ്തുത ക്ലർക്കിൽ നിക്ഷിപ്തമാണെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ നിലവിലുണ്ട്. ഈ വസ്തുതകൾ നിലനിൽക്കെ, മെഡിക്കൽ ഓഫീസറെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും നീതിനിഷേധവുമാണ്. പ്രസ്തുത വിഷയത്തിൽ ആദ്യ ഘട്ട ഓസ്റ്റിംഗ് പൂർത്തീകരിച്ച് രണ്ടാംഘട്ട ഓഡിറ്റിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയും ആവശ്യമായ എല്ലാ വൗച്ചറുകളും രേഖകളും സമർപ്പിച്ച് നടപടിക്രമങ്ങൾ സുതാര്യമായി പൂർത്തിയാക്കി വരികയുമാണ്. ഈ സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് മെഡിക്കൽ ഓഫീസറുടെയും സംഘടനയുടെയും വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്.

തികച്ചും നിരപരാധിയായ മെഡിക്കൽ ഓഫീസറെ വേട്ടയാടാനും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുമുള്ള ഏതൊരു നീക്കത്തെയും സംഘടന ഒറ്റക്കെട്ടായി ചെറുക്കും. മാധ്യമധർമ്മം മറന്നുകൊണ്ടുള്ള ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികളുമായി സംഘടന മുന്നോട്ട് പോകും. വസ്തുതകൾ പരിശോധിക്കാതെ പുകമറ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, മെഡിക്കൽ ഓഫീസർക്ക് നിയമപരവും സംഘടനാപരവുമായ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതയും KGMOA വ്യക്തമാക്കി .

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News