കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി വിവിധ ഭാഗങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വേനൽമഴയെത്തി.
Thiruvananthapuram, 22 ഫെബ്രുവരി (H.S.) കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി വിവിധ ഭാഗങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വേനൽമഴയെത്തി. ഫെബ്രുവരി രണ്ടാം പകുതിയോടെ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളാണ് വരണ്ട കാലാവസ്ഥയിൽ ന
Rain Alert


Thiruvananthapuram, 22 ഫെബ്രുവരി (H.S.)

കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി വിവിധ ഭാഗങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വേനൽമഴയെത്തി. ഫെബ്രുവരി രണ്ടാം പകുതിയോടെ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളാണ് വരണ്ട കാലാവസ്ഥയിൽ നിന്ന് നേരിയ ആശ്വാസം നൽകുന്നത്. .

അന്തരീക്ഷത്തിലെ പെട്ടെന്നുണ്ടായ വായുസമ്മർദ വ്യതിയാനമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. തെക്കൻ കേരളത്തിലെ മലയോര മേഖലകളിലാണ് മഴ ആദ്യം എത്തിയതെങ്കിലും, നിലവിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിൻ്റെ ചില ഭാഗങ്ങളിലും മഴ മേഘങ്ങൾ വ്യാപിച്ചിരിക്കുകയാണ്.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതൽ സജീവമായത്. പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ കഴിഞ്ഞ ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പലയിടങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മഴയുടെ വരവ് ആശ്വാസകരമാകുന്നത്.

ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്

ഇന്നത്തെ സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ്. പ്രത്യേകിച്ചും കിഴക്കൻ മലയോര മേഖലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല. തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന് മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.

മഴയ്ക്ക് പിന്നിലെ കാരണങ്ങൾ

അറബിക്കടലിൽ നിന്നും ഇന്ത്യാ സമുദ്രത്തിൽ നിന്നുമുള്ള ഈർപ്പമുള്ള കാറ്റിൻ്റെ സ്വാധീനമാണ് ഈ അപ്രതീക്ഷിത മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. അന്തരീക്ഷത്തിൻ്റെ ഉയർന്ന പാളികളിലെ കാറ്റിന്റെ ഗതിമാറ്റവും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് കാരണമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രകാരം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്.

കാർഷിക മേഖലയ്ക്ക് ഗുണകരം

ചൂടുമൂലം കരിഞ്ഞുതുടങ്ങിയ കൃഷിയിടങ്ങൾക്ക് ഈ മഴ വലിയൊരു അനുഗ്രഹമാണ്. പ്രത്യേകിച്ച് റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ മലയോര കൃഷികൾക്ക് മഴയുടെ ലഭ്യത ഉണർവ് നൽകും. എന്നാൽ ഇടിമിന്നലോടു കൂടിയ മഴയായതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

മുന്നറിയിപ്പുകൾ

മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ സമയത്തെ താപനിലയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. ഈ വർഷത്തെ വേനൽ കടുക്കുമെന്ന പ്രവചനങ്ങൾക്കിടയിൽ ലഭിക്കുന്ന ഈ മഴ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News