കോഴിക്കോട് മാങ്കാവിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു; സ്ഥാപനം അടിച്ചുതകർത്തു
Kozhikode, 22 ഫെബ്രുവരി (H.S.) കോഴിക്കോട്: നഗരമധ്യത്തിൽ മാങ്കാവിൽ ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും സ്ഥാപനം അടിച്ചുതകർക്കുകയും ചെയ്ത് ലഹരിസംഘം. ശനിയാഴ്ച രാത്രി ഒൻപതരയോടെ മാങ്കാവിലെ ''ഹോട്ടൽ അളിയൻസിലാണ്'' ന
കോഴിക്കോട് മാങ്കാവിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു; സ്ഥാപനം അടിച്ചുതകർത്തു


Kozhikode, 22 ഫെബ്രുവരി (H.S.)

കോഴിക്കോട്: നഗരമധ്യത്തിൽ മാങ്കാവിൽ ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും സ്ഥാപനം അടിച്ചുതകർക്കുകയും ചെയ്ത് ലഹരിസംഘം. ശനിയാഴ്ച രാത്രി ഒൻപതരയോടെ മാങ്കാവിലെ 'ഹോട്ടൽ അളിയൻസിലാണ്' നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ലഹരിക്ക് അടിമപ്പെട്ട മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. മർദ്ദനമേറ്റ ഹോട്ടൽ ജീവനക്കാരൻ ഷഹനാദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം പണം ചോദിച്ചതിന്

ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ച സംഘത്തോട് ഷഹനാദ് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പണം അച്ഛൻ തരും എന്ന് പറഞ്ഞ് അക്രമികൾ ജീവനക്കാരനെ പരിഹസിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം അക്രമാസക്തരായത്. കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ഷഹനാദിനെ ഇവർ ക്രൂരമായി മർദ്ദിച്ചു.

ജീവനക്കാരനെ മർദ്ദിച്ചതിന് പിന്നാലെ ഹോട്ടലിലെ ഗ്ലാസ് റാക്കുകളും ബോർഡും ഫർണിച്ചറുകളും സംഘം തകർത്തു. ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗ്ലാസ് റാക്കുകൾ പൂർണ്ണമായും തകർന്നു. ഹോട്ടലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഉപഭോക്താക്കളും നോക്കിനിൽക്കെയായിരുന്നു ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. സംഭവത്തിന് ദൃക്സാക്ഷിയായ സൽമാൻ എന്നയാൾ അക്രമികൾ ഷഹനാദിനെ അധിക്ഷേപിച്ചതായും ഇരുമ്പ് വടി കൊണ്ട് മാരകമായി പരിക്കേൽപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്.

ലഹരിസംഘങ്ങളുടെ ശല്യം

മേഖലയിൽ രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് എത്തുന്ന സംഘങ്ങളുടെ ശല്യം പതിവാണെന്ന് ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു. പലപ്പോഴും പണം നൽകാതെ ഭക്ഷണം കഴിച്ചു മടങ്ങുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. അക്രമം ഭയന്ന് പലരും പണം ചോദിക്കാറില്ലെന്നും, പണം ചോദിക്കുന്നവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നത് നിത്യസംഭവമാവുകയാണെന്നും വ്യാപാരികൾ പറയുന്നു.

സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നഗരത്തിൽ ലഹരിസംഘങ്ങളുടെ വിളയാട്ടം വർദ്ധിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.

പരിക്കേറ്റ ഷഹനാദിന്റെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അക്രമികൾ ഒളിവിലാണെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News