Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഫെബ്രുവരി (H.S.)
ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ശബരിമല സ്വര്‍ണക്കൊളള ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. നേരത്തെ മുതലുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് ഇന്നും നടന്നത്. സഭ തുടങ്ങിയപ്പോള്‍ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യാത്രയില്‍ ആയതിനാല്‍ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചത്.
സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് കെ ബാബു സര്‍ക്കാരിന് എതിരെ ആരോപണം ഉന്നയിച്ചത്. കേസില്‍ ജാമ്യം ലഭിച്ച് തന്ത്രി കണ്ഠരര് രാജീവരുടെ ടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നില്‍ക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയില്‍ നിസ്സഹകരണം പ്രഖ്യാപിച്ചു പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധം ഉയര്‍ത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ മന്ത്രി പി രാജീവ് മറുപടി നല്‍കി. പ്രതിപക്ഷ വിമര്‍ശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി പറഞ്ഞു. പ്രസംഗിക്കാന്‍ അവസരം കിട്ടിയെന്ന് കണക്കാക്കിയാല്‍ മതിയെന്നായിരുന്നു കെ ബാബുന് പി രാജീവ് നല്‍കിയ മറുപടി. എസ്‌ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സര്‍ക്കാരിനെ ബാധിക്കുന്നതല്ല. സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണ്. സര്‍ക്കാരിന് ഒരു റോളും അന്വേഷണത്തിലില്ല. നവയുഗം ബിജെപി യാത്രക്ക് വഴി ഒരുക്കലാണ്. മത നിരപേക്ഷ കേരളത്തിന് കോണ്‍ഗ്രസ് നിലപാട് അത്യന്തം അപകടകരമാണെന്നും പി രാജീവ് പറഞ്ഞു.
ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. തന്ത്രിക്ക് എന്താണ് പ്രത്യേക അവകാശമെന്നും തന്ത്രിയുടെ വക്കാലത്തു യുഡിഎഫും ബിജെപിയും ഏറ്റെടുക്കുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. കോണ്‍ഗസിന്റേത് രാഷ്ട്രീയ ഉപജാപമെന്നും തന്ത്രിയെ മുന്‍നിര്‍ത്തിയുള്ള തന്ത്രമാണെന്നും എംബി രാജേഷ് പറഞ്ഞു. അതിനിടെ, ഭരണ പക്ഷവും പോസ്റ്റര്‍ ഉയര്‍ത്തി. സോണിയ -പോറ്റി ചിത്രം ഉയര്‍ത്തിയാണ് ഭരണ പക്ഷം പ്രതിരോധിച്ചത്.
പിന്നാലെ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയാണ് എന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സ്പീക്കര്‍ സഭാ നടപടികളുമായി മുന്നോട്ടു പോവുകയാണ്.
---------------
Hindusthan Samachar / Sreejith S