Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഫെബ്രുവരി (H.S.)
ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും ജാമ്യം കിട്ടി പുറത്തുവരുന്നു. ഇനി പത്മകുമാറിന് മാത്രമേ ജാമ്യം കിട്ടാനുള്ളൂ, അദ്ദേഹത്തിന് ഉടനെ ജാമ്യം കിട്ടും. 90 ദിവസത്തിനകം കുറ്റപത്രം കൊടുക്കാതിരിക്കുന്നത് കൊണ്ട് സ്വാഭാവിക ജാമ്യം ലഭിച്ച പ്രതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ടിയെ ആക്രമിച്ച കേസില്‍ ഭാഗിക ആയി കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് ജാമ്യം കൊടുക്കാതിരുന്ന നടപടി കേരളത്തിലെ ജനങ്ങള്‍ കണ്ട ഒരു കാര്യമാണ്. ഭാഗിക കുറ്റപത്രം പോലും സമര്‍പ്പിക്കാതെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കുന്ന നടപടിക്ക് ഗവണ്‍മെന്റ് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്. ഒന്ന് ഏറ്റവും പ്രധാനപ്പെട്ട പ്രോസിക്യൂഷന്‍ സാങ്ക്ഷന്‍ കൊടുത്തില്ല. രണ്ട് കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് കിട്ടിയില്ല. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് കുറ്റപത്രം വൈകിയത് എന്നാണ് പറഞ്ഞത്. ഇത് രണ്ടും ചെയ്യേണ്ടത് ആഭ്യന്തരവകുപ്പായിരുന്നു. അപ്പൊ വളരെ ബോധപൂര്‍വ്വമാണ് അപ്പോള്‍ പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും ജാമ്യം ലഭിക്കാനുള്ള സൗകര്യം ഗവണ്‍മെന്റ് ഒരുക്കി കൊടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.
രണ്ടാമത്തെ കാര്യം 41 ദിവസം തന്ത്രി ജയിലില്‍ കിടന്നിട്ട് ഇപ്പോള്‍ കൊല്ലം വിജിലന്‍സ് കോടതി പറയുന്നു തെളിവിന്റെ കണിക പോലും ഇല്ല എന്ന്. അതു കൊണ്ട് അദ്ദേഹത്തെ ഞങ്ങള്‍ ജാമ്യം കൊടുത്തു വിടുകയാണെന്നാണ് പറഞ്ഞത്. ആ കോടതിയെ ഇപ്പോള്‍ വിമര്‍ശിക്കുകയാണ് നിയമമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. ഏതായാലും ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഇന്ന് സഭ നടപടികള്‍ ബഹിഷ്‌കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും ചെന്നിത്തല പ്രതികരിച്ചുയ . വളരെ വിശദമായ ഒരു അന്വേഷണം ഇതിനെപ്പറ്റി നടത്തേണ്ടിയിരിക്കുന്നു. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിന്റെ ഉത്തരവാദികള്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നവരാണ്. 50 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ്. അതുകൊണ്ടുതന്നെ ഈ കെട്ടിടം പൊളിക്കണമെന്നുള്ള ആവശ്യം നേരത്തെ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. അതൊന്നും വകവെക്കാതെ ഇത് പൊളിക്കാതിരുന്നത് കൊണ്ടാണ് ഈ കെട്ടിടം താഴെ വീഴുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്ത ദാരുണമായ സംഭവം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അതിനൊപ്പം വിശദമായ ഒരു അന്വേഷണവും അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / Sreejith S