ശാന്തിഗിരി ആശ്രമത്തിന് യൂസഫലി സമ്മാനം; അന്നദാനത്തിന് 25 ലക്ഷം രൂപ കൈമാറി
Thiruvanathapuram, 23 ഫെബ്രുവരി (H.S.) തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരിക്ക് റമളാന്‍ സ്‌നേഹ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ശാന്തിഗിരി ആശ്രമത്തില്‍ ദിവസവും നടക്കുന്ന അന്നദാനത്തിനായി തുടര്‍ച്ചയായ നാലാം വര്‍ഷവും യൂസഫലി സഹായം
yusaf ali


Thiruvanathapuram, 23 ഫെബ്രുവരി (H.S.)

തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരിക്ക് റമളാന്‍ സ്‌നേഹ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ശാന്തിഗിരി ആശ്രമത്തില്‍ ദിവസവും നടക്കുന്ന അന്നദാനത്തിനായി തുടര്‍ച്ചയായ നാലാം വര്‍ഷവും യൂസഫലി സഹായം നല്‍കി. ആശ്രമത്തിലെ അന്തേവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ഇരുപത്തി അഞ്ചുലക്ഷം രൂപയാണ് യൂസഫലി കൈമാറിയത്.

ജാതി മത ഭേദമന്യേ ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് ശാന്തിഗിരിയില്‍ അന്നദാനം നല്‍കുന്നുണ്ട്. വിശുദ്ധ റമളാന്‍ മാസത്തില്‍ അന്നദാനത്തിനുള്ള പ്രത്യേക പുണ്യം കൂടി കണക്കിലെടുത്താണ് യൂസഫലിയുടെ സഹായം. എം എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് 25 ലക്ഷം രൂപയുടെ ഡി ഡി കൈമാറി.

സന്യാസത്തില്‍ കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് ലുലുഗ്രൂപ്പിന്റെ വക സ്‌നോഹോപഹാരവും കൈമാറി.

---------------

Hindusthan Samachar / Sreejith S


Latest News