മൂന്ന് സ്കൂള് ബസുകള് കത്തി നശിച്ചു; തീയിട്ടതെന്ന് മാനേജ്മെന്റിന്റെ ആരോപണം
Thiruvanathapuram, 23 ഫെബ്രുവരി (H.S.) തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂളില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകള്‍ കത്തിനശിച്ചു. ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി രണ്ടേമുക്കാലോടു കൂടിയാണ് സംഭവം. ബസുകള്‍ പൂര്‍ണമായ
school bus fire


Thiruvanathapuram, 23 ഫെബ്രുവരി (H.S.)

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂളില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകള്‍ കത്തിനശിച്ചു. ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി രണ്ടേമുക്കാലോടു കൂടിയാണ് സംഭവം. ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെയാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

തീപ്പിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പരാതി നല്‍കി. തി. സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പരാതി. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടന്‍തന്നെ തീയണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി.

രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലര്‍ മിനിബസുമാണ് പൂര്‍ണമായും കത്തിനശിച്ചത്. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിര്‍ത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലര്‍ മറ്റൊരു സ്ഥലത്തും പാര്‍ക്ക്ചെയ്തിരുന്നു. എന്നാല്‍, ടെമ്പോ ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷമാണ് തീയിട്ടതെന്നാണ് പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News