ടിപി കേസില് സിപിഎം നേതാവിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; ജ്യോതി ബാബുവിന് ജാമ്യം
Kerala, 23 ഫെബ്രുവരി (H.S.) ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന്റെ ശിക്ഷയാണ് സുപ്രീം കോടതി മരവിപ്പിച്ചു. ജ്യോതിബാബുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുക
Supreme Court HD


Kerala, 23 ഫെബ്രുവരി (H.S.)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന്റെ ശിക്ഷയാണ് സുപ്രീം കോടതി മരവിപ്പിച്ചു. ജ്യോതിബാബുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. സിപിഎം കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതീഷ് ചന്ദ്രശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.ജാമ്യം അനുവദിക്കുന്നതിനെ കെ.കെ. രമ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. കേസിന്റെ മെറിറ്റിനെ സംബന്ധിച്ച് രമ പറഞ്ഞ കാര്യങ്ങള്‍ പിന്തുണയ്ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ജ്യോതി ബാബുവിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും അഭിഭാഷകന്‍ ജി. പ്രകാശും സുപ്രീം കോടതിയില്‍ ഹാജരായി. കെ.കെ. രമയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.

---------------

Hindusthan Samachar / Sreejith S


Latest News