രാജ്യത്ത് ഏറ്റവും കുറവ് ശൈശവ മരണങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം:യൂണിസെഫ്
Thiruvananthapuram, 24 ഫെബ്രുവരി (H.S.) ലോകത്തെ പല മുന്നിര രാജ്യങ്ങളിലും കേരളത്തിലും സമാനമായ ശിശു മരണ നിരക്കെന്ന് യൂണിസെഫിന്റെ മുതിര്ന്ന ഉദ്യോഗസ്ഥന്. സംസ്ഥാനത്തെ ശൈശവ ആരോഗ്യസ്ഥിതി എത്രമാത്രം പുരോഗതി കൈവരിച്ചിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത
UNICEF


Thiruvananthapuram, 24 ഫെബ്രുവരി (H.S.)

ലോകത്തെ പല മുന്നിര രാജ്യങ്ങളിലും കേരളത്തിലും സമാനമായ ശിശു മരണ നിരക്കെന്ന് യൂണിസെഫിന്റെ മുതിര്ന്ന ഉദ്യോഗസ്ഥന്. സംസ്ഥാനത്തെ ശൈശവ ആരോഗ്യസ്ഥിതി എത്രമാത്രം പുരോഗതി കൈവരിച്ചിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി കുഞ്ഞുങ്ങളിലെ പകരാത്ത അസുഖങ്ങള് പോലുള്ള വെല്ലുവിളികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശൈശവ മരണങ്ങള് തടയുന്നതില് മെച്ചപ്പെട്ട നടപടികള് കൈക്കൊണ്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വീഡന്, നോര്വെ പോലുള്ള മുന്നിര രാജ്യങ്ങളിലേതിന് സമാനമാണ് ഇവിടുത്തെ ശൈശവ മരണനിരക്കെന്നും ന്യൂയോര്ക്കിലെ യൂണിസെഫില് നിന്നുള്ള പ്രതിനിധി സംഘത്തിലുണ്ടായിരുന്ന പകര്ച്ചവ്യാധി ഇതര രോഗ വിദഗ്ദ്ധന് ഡോ. റാവോല് ബെര്മെജോ പറഞ്ഞു.

യൂണിസെഫില് നിന്നുള്ള ഒരു സംഘം കഴിഞ്ഞ ദിവസം സംസ്ഥാന തലസ്ഥാനത്തെ ബാലാവകാശ കമ്മീഷന് ആസ്ഥാനത്ത് സന്ദര്ശനം നടത്തി. രാജ്യത്ത് ഏറ്റവും കുറവ് ശൈശവ മരണനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. ആയിരം നവജാത ശിശുക്കളില് അഞ്ച് പേര് മാത്രമാണ് മരണത്തിന് കീഴടങ്ങുന്നതെന്ന് ഏറ്റവും പുതിയ സാമ്പിള് രജിസ്ട്രേഷന് സിസ്റ്റത്തിന്റെ സ്ഥിതി വിവര റിപ്പോര്ട്ടില് പറയുന്നു.

അതേസമയം രാജ്യത്തെ ദേശീയ ശരാശരി 25 ആണ്. അത് കൊണ്ട് തന്നെ കേരളത്തിന്റെ പ്രകടനം പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണെന്ന് കേരളത്തിലെ ആരോഗ്യ വകുപ്പ് പറഞ്ഞു. അമേരിക്കയിലെ ശൈശവ മരണനിരക്ക് ആയിരം നവജാത ശിശുക്കളില് 5.6ആണ്. അത് കൊണ്ട് തന്നെ കേരളത്തിന്റേത് ആഗോളതലത്തില് വലിയ നേട്ടമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള് പ്രകാരം സ്വീഡനിലെ നവജാത ശിശു മരണ നിരക്ക് അ്ചില് താഴെയാണ്. ആയിരം കുഞ്ഞുങ്ങള് ജനിക്കുമ്പോള് കേവലം 2.5 കുട്ടികള് മാത്രമാണ് മരിക്കുന്നത്. നോര്വെയില് ഇത് 24 ആണ്.

ബാലാവകാശ കമ്മീഷന്റെ പ്രവര്ത്തനങ്ങള്ക്ക് നന്ദി പറയാനാണ് ശരിക്കും യൂണിസെഫ് സംഘം ഇവിടെയെത്തിയതെന്നും ബെര്മെജോ പറഞ്ഞു. പകര്ച്ച വ്യാധികള് ഇവിടെയിപ്പോള് ആശങ്കാകരമല്ല. ശൈശവ ആരോഗ്യ മുന്ഗണനയില് കേരളത്തില് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ ആരോഗ്യത്തിലും മികച്ച ജീവിത നിലവാരത്തിലും അപ്പുറം പരമ്പരാഗത മലേറിയ, ന്യൂമോണയ തുടങ്ങിയ രോഗങ്ങളും ആശങ്ക ഉണ്ടാക്കുന്നില്ല. അതിനേക്കാള് സുപ്രധാനമായ മറ്റ് കാര്യങ്ങള് കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിജീവനം മാത്രം കൊണ്ടായില്ല. അതിജീവനത്തിന് അപ്പുറം അവര് സമൂഹത്തില് അര്ത്ഥപൂര്ണമായി ഇടപെടുന്നു എന്നും ഉറപ്പാക്കേണ്ടതുണ്ട്. കുട്ടിക്കാലത്തെ പകര്ച്ചവ്യാധി ഇതര കാര്യങ്ങളില് കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കുട്ടിക്കാലത്തെ പകര്ച്ച വ്യാധി ഇതര രോഗങ്ങളില് നിന്ന് നാം ഇപ്പോള് തുടങ്ങണം. മുതിര്ന്നവരില് ഇത് നേരത്തെ ആരംഭിക്കാം. മുതിര്ന്നവരിലെ പകരാത്ത രോഗങ്ങളുയര്ത്തുന്ന വെല്ലുവിളികള് തിരിച്ചറിയുമ്പോള് നാം മനസിലാക്കേണ്ട ഒരു കാര്യം ഇത് കുട്ടിക്കാലത്തോ കൗമാരകാലത്തോ തന്നെ തുടങ്ങിയിട്ടുണ്ടാകുമെന്നതാണ്. അത് കൊണ്ട് തന്നെയാണ് ഇത്തരം രോഗങ്ങളെ ആദ്യഘട്ടത്തില് തന്നെ കണ്ടെത്തേണ്ടതും പ്രതിരോധിക്കേണ്ടതും നിര്ണായകമാകുന്നത്. ഇത്തരം പരിപാടികള് കുട്ടിക്കാലത്തോ കൗമാരകാലത്തോ തന്നെ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. യൂണിസെഫ് ഇക്കാര്യം ആഗോളതലത്തില് തന്നെ നേരിടുന്നുണ്ട്. തങ്ങള് ഇക്കാര്യത്തില് കേരളത്തിലെ ബാലാവകാശ കമ്മീഷന്, സംസ്ഥാന സര്ക്കാര്, ആരോഗ്യവകുപ്പ് തുടങ്ങിയവയുമായി ഇതുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കാന് ആഗ്രഹിക്കുന്നു.

വിട്ടുമാറാത്ത അസുഖങ്ങള് ഉള്ള കുട്ടികള്ക്ക് ആരോഗ്യ സംവിധാനത്തിന്റെ പിന്തുണയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്ക്ക് ദീര്ഘകാല പരിചരണവും പിന്തുണയും ആവശ്യമുണ്ട്.

പരമ്പരാഗതമായി നമ്മുടെ ആരോഗ്യ സംവിധാനങ്ങള് ഇത്തരം രോഗങ്ങള് അത്ര കാര്യമാക്കുന്നില്ല. പകര്ച്ച വ്യാധികള്ക്കും ഗുരുതര അണുബാധകള്ക്കുമാണ് പ്രാധാന്യം നല്കാറുള്ളത്. കേരളത്തില് നിന്നുള്ള പാഠങ്ങ് ആഗോളതലത്തില് വലിയ പ്രാധാന്യമുള്ളതാണെന്നും ബെര്മെജോ ചൂണ്ടിക്കാട്ടി. ലോകത്തെ പല രാജ്യങ്ങള്ക്കും തങ്ങള് കേരളത്തില് കണ്ടത് പലതും പ്രാധാന്യമുള്ളതാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി സമഗ്രസമീപനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്ക്ക് രൂപം നല്കാന് തങ്ങള് കേരളവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News