Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഫെബ്രുവരി (H.S.)
സ്വർണ വില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയും ഒരു പവന് 1,18,640 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ വർധിച്ച് 12,185 രൂപയും 8 ഗ്രാമിന് 97,480 രൂപയുമായി.
14 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 9,485 രൂപയും പവന് 75, 880 രൂപയുമായി. 9 കാരറ്റിന് 8 ഗ്രാമിന് 48,920 രൂപയും ഒരു ഗ്രാമിന് 6,115 രൂപയുമായി. വെള്ളിക്ക് 10 ഗ്രാമിന് 2,850 രൂപയും ഒരു ഗ്രാമിന് 285 രൂപയുമായി.
സ്വര്ണ വില കൂടാനുള്ള കാരണങ്ങള്: കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില് നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്ക്കിടയില് ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്ഷവും ടണ് കണക്കിന് സ്വര്ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
അതേസമയം സ്വര്ണ വിലയിലെ കുതിപ്പ് ഉടന് നില്ക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല് ഈ അഭിപ്രായത്തെ അപ്പാടെ തള്ളുകയാണ് സാമ്പത്തിക വിദഗ്ധര്. സ്വര്ണ വിപണിയില് ചില ഏറ്റക്കുറച്ചിലുകള് നിലനില്ക്കുന്നുണ്ടെങ്കിലും ലോകമെമ്പാടും ഇതിന് ആവശ്യം ഏറിവരികയാണ്.
ഇത് വിലയിടിവുകളെ തടയാന് പര്യാപ്തമാകുമെന്നാണ് ഇവര് ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേരളത്തിലെ സ്ഥിതി പരിശോധിച്ചാല് വരാനിരിക്കുന്നത് വിവാഹ സീസണാണ്. അതുകൊണ്ട് സ്വര്ണത്തിന് ഡിമാന്ഡ് വര്ധിക്കും. ഇത് വീണ്ടും വിലക്കയറ്റത്തിലേക്ക് നയിക്കും. ആഗോള വിപണിയില് വില 5000 ഡോളര് കടന്നതോടെ കേരളത്തിലെ സ്വര്ണ നിരക്ക് ഇനിയും ഉയരുമെന്ന് ഉറപ്പായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR