കേരളത്തിലേത് വണ് സൈഡഡ് സര്ക്കാര്: കെസി വേണുഗോപാല് എംപി
Thiruvananthapuram, 24 ഫെബ്രുവരി (H.S.) എല്ഡിഎഫിന്റെ നേതൃത്വത്തില് കേരളത്തില് ഇപ്പോഴുള്ളത് വണ് സൈഡഡ് സര്ക്കാരാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി. തൊഴിലുറപ്പ് തൊഴിലാളികളും ആശാവര്ക്കര്മാരും ഡോക്ടര്മാരും സമരം ചെയ്താല് ചര്ച്ചയില്ല. വ
K C Venugopal


Thiruvananthapuram, 24 ഫെബ്രുവരി (H.S.)

എല്ഡിഎഫിന്റെ നേതൃത്വത്തില് കേരളത്തില് ഇപ്പോഴുള്ളത് വണ് സൈഡഡ് സര്ക്കാരാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി.

തൊഴിലുറപ്പ് തൊഴിലാളികളും ആശാവര്ക്കര്മാരും ഡോക്ടര്മാരും സമരം ചെയ്താല് ചര്ച്ചയില്ല. വിലക്കയറ്റം ചര്ച്ച ചെയ്യാനും തയ്യാറാകുന്നില്ല.നികുതികള്, വീട്ടുകരം,വെള്ളക്കരം,വൈദ്യുതി നിരക്ക് ഉള്പ്പെടെ വര്ധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ്. ഒരു ഭാഗത്ത് മാത്രം ചിന്തിക്കുന്ന സര്ക്കാരായത് കൊണ്ടാണത്.ബാധിക്കപ്പെട്ടവരുമായി ഒരു ചര്ച്ചയ്ക്കും സര്ക്കാര് തയ്യാറാകുന്നില്ല. ആശുപത്രിയുടെ അസൗകര്യം വിളിച്ചു പറയുന്ന ചില ഡോക്ടര്മാര് ഉണ്ടായതുകൊണ്ട് ഡോക്ടേഴ്സിനെ മൊത്തത്തില് സര്ക്കാര് വെറുത്തു.അവരെ മുഴുവന് ശത്രുവായിട്ടാണ് സര്ക്കാര് കാണുന്നത്. ചെയ്യാവുന്ന കാര്യങ്ങള് പോലും ചെയ്യുന്നില്ല. ശമ്പള കമ്മീഷന് ഉള്പ്പെടെ അടുത്ത സര്ക്കാര് ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോള് പ്രഖ്യാപിക്കുന്നത്.

ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണം:

ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും വിമര്ശിച്ചു. ജീവനക്കാരുടെ വ്യക്തിഗത വിരങ്ങള് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്ക്ക് നല്കിയതിനെതിരെയുള്ള ഹൈക്കോടതിയുടെ വിമര്ശനത്തിലൂടെ സര്ക്കാര് ചെയ്തത് തെറ്റായ കാര്യമാണെന്ന് വ്യക്തമാണ്. ജനങ്ങള്ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്ക്കാരാണിത്.എങ്ങനെയെങ്കിലും നഷ്ടപ്പെട്ട വികൃതമായ മുഖം തിരിച്ചുപിടിക്കാന് മുഖ്യമന്ത്രിയും ഭരണകൂടവും മുഖംമിനുക്കല് പരിപാടിയുമായി ഇറങ്ങിയിട്ട് കുറച്ച ദിവസമായി. പക്ഷേ അതിന് പാവപ്പെട്ടവന്റെ സ്വകാര്യതയെ ബലിയാടാക്കുന്ന ഈ ക്രൂരകൃത്യം കേരളം ഒരിക്കലും പ്രതീക്ഷിച്ചില്ല. കുറച്ച് ദിവസം കൂടി കഴിയുമ്പോള് കാവല് മന്ത്രിസഭ ആകാന് പോകുന്ന സര്ക്കാരാണിത്. അതുകൊണ്ട് രാജിവെച്ച് ഒഴിഞ്ഞു പോകണം എന്ന് പറയുന്നില്ല.എന്തായാലും ഈ സര്ക്കാരിനെ പുറത്താക്കാന് ജനങ്ങള് തീരുമാനിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല് പറഞ്ഞു.

സര്ക്കാര് ജീവനക്കാരുടെ ഡാറ്റ മോഷണത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള് തീഫ് മിനിസ്റ്റര് എന്നാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി. കേരള എന്ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ മുന്നില് മുഖം നഷ്ടമായ മുഖ്യമന്ത്രിയും സര്ക്കാരുമാണിത്.കേരളം കണ്ട ഭീകരമായ അഴിമതിയാണ് ഈ ഡാറ്റ മോഷണം.

ഉളുപ്പുണ്ടെങ്കില് പിണറായി വിജയന് മുഖ്യമന്ത്രി കസേരയില് ഇരിക്കരുത്. സ്പ്രിംങ്കളര് ഇടപാടിലൂടെ ആരോഗ്യ ഡാറ്റയാണ് ചോര്ത്തിയതെങ്കില് ഇപ്പോള് സ്പാര്ക്കിലെ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് പിആര് ഏജന്സിക്ക് ചോര്ത്തിയത്. ഇത് സ്വകാര്യതയ്ക്ക് നേരെയുള്ള നഗ്നനമായകടന്നുകയറ്റമാണ്.തിരഞ്ഞെടുപ്പ് അടുക്കുമ്പോള് മാത്രമാണ് ജീവനക്കാര്ക്ക് ആനുകൂല്യം നല്കുന്നത്. വര്ധിപ്പിച്ച ഡിഎയ്ക്ക് മുന്കാല പ്രാബല്യമില്ല. ജീവനക്കാരുടെ അവകാശങ്ങള് കവര്ന്നെടുത്ത സര്ക്കാരാണ് അവരുടെ സ്വകാര്യ വിവരങ്ങളും മോഷ്ടിച്ചത്.സാധാരണക്കാരന്റെ ഡാറ്റ മോഷ്ടിച്ച ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണ്. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ യഥാര്ത്ഥ മുഖം തിരിച്ചറിയുന്ന ജനം കടക്ക് പുറത്ത് എന്ന് പറയുന്ന ദിവസങ്ങളാണ് വരാന് പോകുന്നതെന്നും വേണുഗോപാല് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് ദിവസങ്ങള് മാത്രമുള്ളപ്പോള് ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചത് പോലും തട്ടിപ്പാണ്. മൂന്ന് മാസം കഴിഞ്ഞ് കമ്മീഷന് നല്കുന്ന റിപ്പോര്ട്ട് വാങ്ങാന് പിണറായി വിജയന് മുഖ്യമന്ത്രി കസേരയിലുണ്ടാകില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും കെസി വേണുഗോപാല് പരിഹസിച്ചു.

-----------

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News