ശബരിമല സ്വർണക്കൊള്ള;ചോദ്യോത്തര വേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ച് പ്രതിപക്ഷം.
Thiruvananthapuram, 24 ഫെബ്രുവരി (H.S.) ശബരിമല സ്വർണക്കൊള്ള കേസ് ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാതെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരു
Sabarimala


Thiruvananthapuram, 24 ഫെബ്രുവരി (H.S.)

ശബരിമല സ്വർണക്കൊള്ള കേസ് ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാതെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം അഭിഭാഷക ക്ഷേമനിധി അടക്കം മൂന്ന് നിയമ നിർമാണങ്ങൾ ബില്ലുകള് സഭ ഇന്ന് പരിഗണിക്കും. പൊതുമരാമത്ത്, ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർഥന തുടങ്ങിവയെക്കുറിച്ച് സഭയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

യുഡിഎഫിൻ്റെ ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ഇന്ന് സഭയിൽ ഉണ്ടായിരിക്കില്ല. ഇന്നലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ആചാര ലംഘനത്തിന് കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രധാന പ്രതികളെല്ലാം പുറത്താണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ ചർച്ചയിൽ പങ്കെടുത്ത മന്ത്രി എംബി രാജേഷ് പ്രതിപക്ഷ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. നിയമത്തിന് മുന്നിൽ മറ്റ് പ്രതികളെപ്പോലെയുള്ള അവകാശങ്ങൾ മാത്രമേ തന്ത്രിക്കുള്ളൂവെന്നും ബിജെപിക്ക് വേണ്ടി കോണ്ഗ്രസ് വക്കാലത്ത് ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായ പ്രതിപക്ഷ ബഹളത്തിൻ്റെ പശ്ചാത്തലത്തിൽ നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. ധനവിനിയോഗ ബിൽ അടക്കം ഒമ്പത് ബില്ലുകൾ ഇന്ന് പാസാക്കും. രണ്ട് ഫിനാൻസ് ബില്ലുകൾക്ക് പുറമേ നെറ്റിവിറ്റി കാർഡ് ബില്ലും സഭ ഇന്ന് പാസാക്കും.

സഭ പ്രക്ഷുബ്ധം

ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച കേരള നിയമസഭാ സമ്മേളനം ആദ്യ ദിനം തന്നെ പ്രക്ഷുബ്ധമായിരുന്നു. യുഡിഎഫ് ഡെപ്യൂട്ടി ലീഡർ കെ. ബാബു സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിന് എതിരെ കടുത്ത ആക്രമണം നടത്തി.

ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്ന ഗൗരവകരമായ ആരോപണവും അദ്ദേഹം ഉയർത്തി. സഭയിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന് പോറ്റിയും ഒന്നിച്ചുള്ള ചിത്രങ്ങള് ഭരണപക്ഷം ഉയര്ത്തിയാണ് പ്രതിപക്ഷത്തെ നേരിട്ടത്.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിയമമന്ത്രി പി. രാജീവ് രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ യഥാർഥത്തിൽ ഹൈക്കോടതിക്ക് എതിരെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അന്വേഷണം പൂർണമായും ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News