പാവപ്പെട്ടവര്ക്കുള്ള റേഷന് ആനുകൂല്യം അനര്ഹമായി കൈപ്പറ്റി സര്ക്കാര് ഉദ്യോഗസ്ഥരുള്പ്പെടെ 7142 പേര്, നടപടിയുമായി സിവില് സപ്ലൈസ് വകുപ്പ്,
Kochi, 24 ഫെബ്രുവരി (H.S.) ദരിദ്രരായ ആളുകള്‍ക്ക് വേണ്ടിയുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയവര്‍ക്കെതിരെ നടപടിയെടുത്തത് സിവില്‍ സപ്ലൈസ് വകുപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 7142
Ration card mastering


Kochi, 24 ഫെബ്രുവരി (H.S.)

ദരിദ്രരായ ആളുകള്‍ക്ക് വേണ്ടിയുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയവര്‍ക്കെതിരെ നടപടിയെടുത്തത് സിവില്‍ സപ്ലൈസ് വകുപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 7142 പേരുടെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ആണ് ജില്ലയില്‍ നിന്നും പിടികൂടിയത്. ഇവരുടെ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായ 2.09 കോടി രൂപ ഈടാക്കി സര്‍ക്കാരിലേക്ക് അടവാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2021 മേയ് മുതല്‍ 2025 ഡിസംബര്‍ വരെ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് നടപടി.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-സഹകരണ സംഘം ജീവനക്കാര്‍, 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട് ഉള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍ എന്നിങ്ങനെയുള്ള ആളുകളാണ് അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ കാലയളവില്‍ മുന്‍ഗണനേതര വിഭാഗത്തില്‍ നിന്ന് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായവരെ പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിലേക്കും എ.എ.വൈ. (മഞ്ഞ) വിഭാഗത്തിലേക്കും ഉള്‍പ്പെടുത്തി. മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് 1000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടാവണം ഉണ്ടാകേണ്ടത്. നാലുചക്ര വാഹനങ്ങളോ ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയോ ഉണ്ടാക പാടില്ല. ആദായ നികുതി അടയ്ക്കാത്തവരും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ഇല്ലാത്തവരുമായിരിക്കണം അപേക്ഷകര്‍

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വായിക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നവരാണെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കാര്‍ഡുമായി ഹാജരായി തരം മാറ്റം നടത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും കര്‍ശന പരിശോധനകള്‍ തുടരുമെന്നും അറിയിച്ചു. മുന്‍ഗണനാ (പിങ്ക്) വിഭാഗത്തില്‍ നിലവില്‍ വന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതുജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുളള സമയം. ഫോണ്‍: 0484-2422251, 2423359, 9188527321.

---------------

Hindusthan Samachar / Sreejith S


Latest News