Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഫെബ്രുവരി (H.S.)
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി ദേവസ്വം മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്നും പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്നപ്പോള്‍ തന്നെ പ്രതിപക്ഷം നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു. ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷ നേതാവ് കേരയള യാത്രയിലായിരുന്നതിനാല്‍ കെ. ബാബു എംഎല്‍എയാണ് പ്രതിപക്ഷത്ത് നിന്നും വിഷയം അവതരിപ്പിച്ചത്. ശബരിമല വിഷയം തന്നെയാണ് കെ ബാബു ഇ്ന്നും ആവര്‍ത്തിച്ചത്. തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ് കെ. ബാബു സഭയില്‍ ഉന്നയിച്ചു. സഭയില്‍ നിസ്സഹകരണം തുടരുമെന്നും കെ. ബാബു പറഞ്ഞു.
പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ലെന്ന് കെ. ബാബു പറഞ്ഞു. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നേ ഉള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. വിശ്വാസികളോട് സര്‍ക്കാര്‍ ഉത്തരം പറയണം. സര്‍ക്കാര്‍ വീഴ്ചകൊണ്ട് മാത്രമാണ് സ്വര്‍ണക്കൊള്ള കേസില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത്. യുവതി പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീര്‍ത്തത്. ദേവസ്വം മന്ത്രി രാജി വച്ചാല്‍ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ.ബാബു പറഞ്ഞു.
പ്രതിപക്ഷത്തിനു മറുപടിയുമായി പി. രാജീവും എം.ബി. രാജേഷും വി. ശിവന്‍കുട്ടിയും രംഗത്തെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കഴിവുകെട്ട, നിരുത്തരവാദപരമായി പെരുമാറുന്ന നശീകരണാത്മകമായ പ്രതിപക്ഷമാണ് നിയമസഭയിലുള്ളതെന്നും അതുകൊണ്ടാണ് ഭരണപക്ഷത്തിനെതിരേ ഒരു അവിശ്വാസപ്രമേയം പോലും കൊണ്ടുവരാനാകാത്തതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
എങ്ങനെയെങ്കിലും സഭ തീര്‍ന്നുകിട്ടിയാല്‍ മതി, ഇവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കഴിവുകെട്ട, നിരുത്തരവാദപരമായി പെരുമാറുന്ന നശീകരണാത്മകമായ പ്രതിപക്ഷമാണ് നിയമസഭയിലുള്ളതെന്നും അതുകൊണ്ടാണ് ഭരണപക്ഷത്തിനെതിരേ ഒരു അവിശ്വാസപ്രമേയം പോലും കൊണ്ടുവരാനാകാത്തതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. എങ്ങനെയെങ്കിലും സഭ തീര്‍ന്നുകിട്ടിയാല്‍ മതി, ഇവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S