തമിഴ്നാട്ടില് വാഗ്ദാന പെരുമഴയുമായി എഐഎഡിഎംകെ; ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം
Chennai, 24 ഫെബ്രുവരി (H.S.) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്‌ളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്തെ മഉഖ്യപ്രതിപക്ഷമായ എഡിഎംകെ വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നത്.. അധികാരത്തിലെത്തിയാല്‍ ഓരോ കുടും
Edappadi Palaniswami


Chennai, 24 ഫെബ്രുവരി (H.S.)

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്‌ളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്തെ മഉഖ്യപ്രതിപക്ഷമായ എഡിഎംകെ വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നത്.. അധികാരത്തിലെത്തിയാല്‍ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങളുള്ളത്. കുടുംബങ്ങള്‍ക്കുള്ള ധനസഹായത്തിന് പുറമെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവര്‍ക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങള്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ലഭിക്കാത്തവര്‍ക്ക് മാസം 2,000 രൂപ വീതം നല്‍കും. ഇതില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് 1,000 രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന 8,000 രൂപ, അണ്ണാ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ 10,000 രൂപയായി ഉയര്‍ത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാര്‍ക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡിഎംകെ സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 5,000 രൂപ വീതം നല്‍കുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിനെ വെല്ലുന്ന വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികള്‍ക്ക് പുറമെ വിജയ് പാര്‍ട്ടിയായ ടിവികെയും വലിയ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വമ്പന്‍ വാഗ്ദാനങ്ങളുടെ മത്സരമാണ് നടക്കുന്നത്.

ജനക്ഷേമ പദ്ധതികളിലൂടെയും സാമ്പത്തിക സഹായ വാഗ്ദാനങ്ങളിലൂടെയും വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. ഈ വമ്പന്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പൊതുവെ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഇത്തരം വാഗ്ദാനങ്ങള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ സാധാരണമാണ്. ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യത്തില്‍ അടുത്തിടെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News