തമിഴ്നാട്ടില് കളംപിടിക്കാന് ശശികലയും; ജയലളിതയുടെ ജന്മദിനത്തില് പുതിയ പാര്ട്ടി പ്രഖ്യാപനം
Chennai, 24 ഫെബ്രുവരി (H.S.) തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നീക്കങ്ങളില്‍ തീപടര്‍ത്തി മുന്‍ മഉഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. പുതിയ പാര്‍ട്ടി വി.കെ. ശശികല രംഗത്ത് എത്തി. ജയലളിതയുടെ ജന്മദിനത്തില്‍ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം. പ
Sasikala


Chennai, 24 ഫെബ്രുവരി (H.S.)

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നീക്കങ്ങളില്‍ തീപടര്‍ത്തി മുന്‍ മഉഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. പുതിയ പാര്‍ട്ടി വി.കെ. ശശികല രംഗത്ത് എത്തി. ജയലളിതയുടെ ജന്മദിനത്തില്‍ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയില്‍ എംജിആര്‍, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന പ്രഖ്യാപനം ശശികല നടത്തിയത്. 'നല്ല വാര്‍ത്ത ഉടന്‍ വരും' എന്ന് പറഞ്ഞ ശശികല, തന്റെ രാഷ്ട്രീയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കമുതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാ ദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പുതിയ പാര്‍ട്ടിയുടെ കൊടി ശശികല പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താന്‍ പുലര്‍ത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവര്‍ അനുയായികളോട് വ്യക്തമാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനത്തിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ശശികലയെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. മുമ്പ് പാര്‍ട്ടിയുടെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. തന്നെ തഴഞ്ഞ എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ശശികല ഉയര്‍ത്തുന്നത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സഖ്യവും, ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടത്തിനാണ് ഇത്തവണ തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിന് പുറമെ സൂപ്പര്‍ താരം വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി രംഗത്തുള്ളത് തമിഴ്നാട്ടില്‍ ത്രികോണ പോരാട്ടത്തിനാണ് കളമൊരുക്കിയത്. ഇതിനിടയിലേക്കാണ് ശശികലയുടെ പുതിയ പാര്‍ട്ടിയുടെ കടന്നുവരവ്. അണ്ണാ ഡിഎംകെയുടെ വോട്ടുകള്‍ ചോരാന്‍ ശശികലയുടെ സാന്നിധ്യം കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News