Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഫെബ്രുവരി (H.S.)
പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ, സെക്രട്ടേറിയറ്റിനു മുന്നിലുള്ള യുഡിഎഫ് തിരുവനന്തപുരം ജില്ലാ സ്വാഗതസംഘം ഓഫീസിലെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഇന്ന് വൈകുന്നേരം 7 മണിയോടെ സിപിഐ(എം) - ഡിവൈഎഫ്ഐ ഗുണ്ടകൾ അടിച്ചുതകർത്തു.
ഭരണസിരാകേന്ദ്രത്തിന് മുൻപിലുള്ള പ്രധാനപ്പെട്ട ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോലീസ് കാഴ്ചക്കാരായി മാറിനിൽക്കുകയാണ് ചെയ്തത്.
ക്രമസമാധാനം കൈയിലെടുക്കുന്ന ഭരണകക്ഷി സഖാക്കളെ പോലീസ് നേരിട്ടില്ലെങ്കിൽ യുഡിഎഫിന് അതിനുള്ള കരുത്തുണ്ടെന്നും, ഭരണപരാജയം മറച്ചുവയ്ക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നും അക്രമസ്ഥലം സന്ദർശിച്ച കെ. മുരളീധരൻ പറഞ്ഞു.
വി.എസ്. ശിവകുമാർ, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാൽ, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, പത്മകുമാർ, കൊഞ്ചിറവിള വിനോദ്, പാളയം ഉദയൻ, പി. പത്മകുമാർ, ചാക്ക ഹരി, ആർ. ഹരികുമാർ തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.
തുടർന്നു നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S