Enter your Email Address to subscribe to our newsletters

Kochi, 25 ഫെബ്രുവരി (H.S.)
കൊച്ചി: ' കേരള സ്റ്റോറി 2 ഗോ ബിയോണ്‍ഡ്' എന്ന സിനിമയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയാകുന്നത് വരെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. നാളെ രാവിലെ ഹര്‍ജിയില്‍ വാദം തുടരും. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വെളളിയാഴ്ച സിനിമയുടെ റിലീസിങ് നിശ്ചയിച്ചിരിക്കുന്നത് കണക്കിലെടുത്ത് അതിന് മുമ്പ് സിനിമ കാണാന്‍ കോടതി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഹരജി നിലനില്‍ക്കുമോ എന്നതിലടക്കം എതിര്‍പ്പുന്നയിക്കാനുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിനാല്‍ ഇന്ന് തുടര്‍ വാദം നടത്തുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമക്ക് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്.
സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയില്‍ മൂന്ന് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂര്‍ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്. കാമാഖ്യ നാരായണ്‍ സിംഗ് ആണ് 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫെബ്രുവരി 27ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S