വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നത് തുടർച്ചയായി തടസപ്പെടുത്തിയ യുവതിയ്ക്ക് പിഴ ചുമത്തി കർണാടക ഹൈക്കോടതി.
Banglore, 26 ഫെബ്രുവരി (H.S.) വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നത് തുടർച്ചയായി തടസപ്പെടുത്തിയ യുവതിയ്ക്ക് പിഴ ചുമത്തി കർണാടക ഹൈക്കോടതി. ഭർത്താവ് സമർപ്പിച്ച വിവാഹ മോചന ഹർജിയിൽ അഞ്ച് വർഷത്തിലേറെയായി ജുഡീഷ്യൽ സമയം പാഴാക്കുകയും, വിവാഹ മോചനത്തിൽ കാലതാമസ
KARNATAKA HIGH COURT


Banglore, 26 ഫെബ്രുവരി (H.S.)

വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നത് തുടർച്ചയായി തടസപ്പെടുത്തിയ യുവതിയ്ക്ക് പിഴ ചുമത്തി കർണാടക ഹൈക്കോടതി. ഭർത്താവ് സമർപ്പിച്ച വിവാഹ മോചന ഹർജിയിൽ അഞ്ച് വർഷത്തിലേറെയായി ജുഡീഷ്യൽ സമയം പാഴാക്കുകയും, വിവാഹ മോചനത്തിൽ കാലതാമസം വരുത്തുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചതോടെയാണ് 10,000 രൂപ പിഴ ചുമത്തിയത്.

വ്യവഹാരികളുടെ സൗകര്യത്തിനോ ആഗ്രഹത്തിനോ അനുസരിച്ച് ജുഡീഷ്യൽ നടപടികൾ നടത്താനാവില്ലെന്നും ഇടക്കാല അപേക്ഷകളുടെ പേരിൽ കുടുംബ കോടതിക്കോ ഹൈക്കോടതിക്കോ കേസുകൾ അനന്തമായി മാറ്റിവയ്ക്കാൻ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡോ. ചിലകുരു സുമലതയുടേതാണ് ഉത്തരവ്. രാമനഗര ജില്ലയിലെ കനകപുര സ്വദേശിയുടെ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഡോ. ചിലകുരു സുമലതയുടെ ബെഞ്ച് വിമർശനം ഉന്നയിച്ചത്.

സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്നും നടപടിക്രമങ്ങൾ കൂടുതൽ വൈകിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവതി നിരന്തരം ഇടക്കാല അപേക്ഷകള് കോടതിയിൽ സമർപ്പിച്ചിരുന്നു. നേരത്തെ യുവതിയുടെ ഈ നടപടി കുടുംബ കോടതി ചോദ്യം ചെയ്ത്തള്ളിയിരുന്നു. ഇടക്കാല അപേക്ഷ തള്ളിയ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തിരിച്ചടി നേരിട്ടത്.

കോടതി രേഖകൾ പ്രകാരം, ഭർത്താവ് 2019 ഏപ്രിൽ നാലിന് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. നോട്ടീസ് അയച്ചതിനുശേഷം, 2019 ഒക്ടോബർ 19ന് ഭാര്യ തൻ്റെ അഭിഭാഷകൻ വഴി ഹാജരായി. നിശ്ചിത സമയത്തിനുള്ളിൽ എതിർപ്പുകൾ സമർപ്പിക്കുന്നതിൽ യുവതി പരാജയപ്പെട്ടു. തത്ഫലമായി, 2022 ജൂൺ 22 ലെ ഒരു ഉത്തരവിൽ കുടുംബ കോടതി ക്രോസ് വിസ്താരം നടത്താൻ കഴിയില്ലെന്ന് രേഖപ്പെടുത്തി.

തുടർന്ന്, എതിർപ്പുകൾ സമർപ്പിക്കാനും വീണ്ടും ക്രോസ് വിസ്താരം നടത്താനും അനുമതി തേടി ഭാര്യ ഒരു ഇടക്കാല അപേക്ഷ സമർപ്പിച്ചു. കുടുംബ കോടതി ഈ അഭ്യർഥന അനുവദിച്ചു. എന്നാൽ അനുമതി ലഭിച്ചിട്ടും ക്രോസ് വിസ്താരം മാറ്റിവയ്ക്കാൻ ആവർത്തിച്ച് സമയം ചോദിക്കുകയായിരുന്നു. ഒടുവിൽ കോടതി ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ ഒരു കോടതി കമ്മീഷണറെ നിയമിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഭാര്യ മറ്റൊരു ഇടക്കാല അപേക്ഷ സമർപ്പിച്ചു, അത് കുടുംബ കോടതി തള്ളി. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഇതോടെ യുവതിയുടെ ഭാഗത്തുനിന്ന് കാലതാമസമില്ലാതെ കേസ് വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച് ഇരു കക്ഷികളെയും കേട്ട ശേഷം, സ്ത്രീ ഒന്നിനുപുറകെ ഒന്നായി ഇടക്കാല അപേക്ഷകൾ ഫയൽ ചെയ്യുന്നുണ്ടെന്നും ഇത് കുടുംബ കോടതിയിലും ഹൈക്കോടതിയിലും ആവർത്തിച്ചുള്ള മാറ്റിവയ്ക്കലുകൾക്ക് കാരണമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കൂടാതെ അത്തരം രീതിയിൽ കേസുകൾ നടത്തിയാൽ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഒരു ദശാബ്ധത്തിനുള്ളിൽ പോലും ഒരു വിഷയവും തീർപ്പാക്കാൻ കഴിയില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്കാരിയുടെ പെരുമാറ്റം നിയമപരമായ അച്ചടക്ക ലംഘനമാണെന്ന് കോടതി വിശേഷിപ്പിക്കുകയും സാഹചര്യം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

അത്തരം രീതിയിൽ കേസുകൾ നടത്തിയാൽ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഒരു ദശാബ്ധത്തിനുള്ളിൽ പോലും ഒരു വിഷയവും തീർപ്പാക്കാൻ കഴിയില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്കാരിയുടെ പെരുമാറ്റം നിയമപരമായ അച്ചടക്ക ലംഘനമാണെന്ന് കോടതി വിശേഷിപ്പിക്കുകയും സാഹചര്യം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

2025 വരെ ഭാര്യ ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഭർത്താവിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 27 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി ഭാര്യ കൈപ്പറ്റിയതായും ഭർത്താവ് കോടതിയെ അറിയിച്ചു. ഇതോടെയാണ് കാര്യങ്ങള് മാറിമറിഞ്ഞത്. പിഴ തുക മൂന്ന് ആഴ്ചയ്ക്കുള്ളിൽ സൈനിക് വെൽഫെയർ ഫണ്ടിലേക്ക് അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പണമടച്ചതിൻ്റെ തെളിവ് ഹാജരാക്കിയതിനുശേഷം മാത്രമേ കുടുംബ കോടതിക്ക് അവശേഷിക്കുന്ന ഏതെങ്കിലും ഇടക്കാല അപേക്ഷ പരിഗണിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News