സംസ്ഥാനത്ത് കോൺഗ്രസും യുവജന സംഘടനകളും പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി.
Thiruvananthapuram, 26 ഫെബ്രുവരി (H.S.) സംസ്ഥാനത്ത് കോൺഗ്രസും യുവജന സംഘടനകളും പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. തികച്ചും സംസ്കാര ശൂന്യവും ആക്രമണാത്മകവുമായ സമീപനമാണ് ഇവരുടേതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയു
K Chinju


Thiruvananthapuram, 26 ഫെബ്രുവരി (H.S.)

സംസ്ഥാനത്ത് കോൺഗ്രസും യുവജന സംഘടനകളും പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. തികച്ചും സംസ്കാര ശൂന്യവും ആക്രമണാത്മകവുമായ സമീപനമാണ് ഇവരുടേതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെ.ചിഞ്ചു റാണി.

കേരളത്തിലെ ആരോഗ്യ മേഖലയിൽ വീണാ ജോർജ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി ചിഞ്ചു റാണി പ്രശംസിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. കേരള ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. കോൺഗ്രസും അവരുടെ യുവജന സംഘടനകളും മന്ത്രിമാരെ പിന്തുടർന്ന് മനഃപൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുവെന്നും മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.

കേരളം ആരോഗ്യ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി മുന്നോട്ട് പോകുന്ന സംസ്ഥാനമാണ്. എന്നിട്ടും ആരോഗ്യ വകുപ്പിലെ തന്നെ മന്ത്രി ഇത്തരമൊരു അനീതിക്ക് ഇരയായി. മന്ത്രിക്ക് നേരെയുണ്ടായ ഈ സംഭവത്തിനെതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബുധനാഴ്ച (ഫെബ്രുവരി 25) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു അംഗങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. വന്ദേ ഭാരത് എക്സ്പ്രസിൽ കയറാൻ മന്ത്രി എത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് സമീപമായിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് ആരോഗ്യമന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്.

ഉടൻ തന്നെ അവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യ, വനിതാ, ശിശു വികസന മന്ത്രി വീണ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ്യുവിലെ അഞ്ച് നേതാക്കൾക്കെതിരെ കൊലപാതക ശ്രമം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും ഇതെല്ലാം സര്ക്കാരിന്റെ കളിയാണെന്നും വിമര്ശനങ്ങളും ഉയരുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News