Enter your Email Address to subscribe to our newsletters

Ernakulam, 26 ഫെബ്രുവരി (H.S.)
നിയമസഭ തിരഞ്ഞെടുപ്പില് തൃപ്പൂണിത്തുറ പിടിക്കാൻ ഉറച്ച് സിപിഎം. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്.
മുൻ എംഎല്എ കൂടിയായ എം സ്വരാജിനെ തന്നെ മണ്ഡലത്തില് ഇറക്കാനാണ് ആലോചന.
കോണ്ഗ്രസിൻ്റെ സിറ്റിംഗ് എംഎല്എയായ കെ ബാബു ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് വെറും 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു മണ്ഡലത്തില് വിജയിച്ചത്. ബാബുവിന് 65,875 വോട്ടുകളും എം സ്വരാജിന് 64,883 വോട്ടുകളുമായിരുന്നു ലഭിച്ചത്. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാല് മണ്ഡലം പിടിക്കാമെന്നാണ് സി പി എം കണക്കുകൂട്ടല്. ഈ സാഹചര്യത്തിലാണ് സ്വരാജിനെ തന്നെ പരിഗണിക്കുന്നത്.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ചകള് കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തില് ഉയർന്നിരുന്നു. സ്വരാജിനെ കൂടാതെ കൊച്ചി മുൻമേയർ എം അനില് കുമാർ, കെ എസ് അരുണ് കുമാർ എന്നിവരുടെ പേരുകളും ചർച്ചായി. സ്വരാജിനെ ജില്ലക്ക് പുറത്തേക്ക് പരിഗണിച്ചാല് ഇവരില് ആർക്കെങ്കിലും നറുക്ക് വീണേക്കും.
അതേസമയം എറണാകുളത്ത് ഇത്തവണ അഞ്ച് സിറ്റിംഗ് എം എല് എമാരേയും മത്സരിപ്പിക്കാനാണ് സി പി എം യോഗത്തില് ഉയർന്ന തീരുമാനം.പി രാജീവ്(കളമശ്ശേരി), കെ ജെ. മാക്സി, കെഎൻ ഉണ്ണികൃഷ്ണൻ, പിവി ശ്രീനിജൻ, ആന്റണി ജോണ് എന്നിവരാണ് വീണ്ടും തിരഞ്ഞെടുപ്പിന് ഇറങ്ങുക. കളമശേരിയില് നിന്നുള്ള എംഎല്എയാണ് പി രാജീവ്. 15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു രാജീവിൻ്റെ വിജയം. ടോണി ചമ്മണിയെ 14,079 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊച്ചി മണ്ഡലത്തില് നിന്നും കെ ജെ മാക്സിയുടെ ജയം. ടോണി ചമ്മണിക്ക് 40,553 വോട്ടുകളാണ് ലഭിച്ചത്.
വെപ്പിൻ മണ്ഡലത്തില് നിന്നുള്ള എം എല് എയായ കെ എൻ ഉണ്ണികൃഷ്ണന് 53,858 വോട്ടുകളായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ദീപക് ജോയിക്ക് 45,657 വോട്ടുകള്,ജോബ് ചക്കലയ്ക്കല് (ട്വൻ്റി 20) 16,707 വോട്ടുകള്, കെ.എസ്. ഷൈജു (ബിജെപി): 13,540 വോട്ടുകള് എന്നിങ്ങനെയായിരുന്നു ലബിച്ച വോട്ടുകള്.
കുന്നത്തുനാട് മണ്ഡലത്തില് നേരിയ ഭൂരിപക്ഷത്തിലായിരുന്നു പിവി ശ്രീനിജൻ കഴിഞ്ഞ തവണ വിജയിച്ചത്.അദ്ദേഹത്തിന് ലഭിച്ചത് 51,180 വോട്ടുകളായിരുന്നു. വി.പി. സജീന്ദ്രന് 48,463 വോട്ടുകളും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR