തിരുവാതിര അവതരിപ്പിച്ച് തന്നെ വരവേറ്റ ഇസ്രയേലിലെ കേരള സമൂഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Jerusalem, 26 ഫെബ്രുവരി (H.S.) തിരുവാതിര അവതരിപ്പിച്ച് തന്നെ വരവേറ്റ ഇസ്രയേലിലെ കേരള സമൂഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില് നിന്നുള്ള കെയര്ഗിവേഴ്സ് പ്രധാനമന്ത്രിയെ സ്വീകരിച്ചത് തിരുവാതിരയുമായാണ്. കേരളത്തിന്റെ സംസ്കാരത്തെ വിദേ
PM MODI ISRAEL


Jerusalem, 26 ഫെബ്രുവരി (H.S.)

തിരുവാതിര അവതരിപ്പിച്ച് തന്നെ വരവേറ്റ ഇസ്രയേലിലെ കേരള സമൂഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില് നിന്നുള്ള കെയര്ഗിവേഴ്സ് പ്രധാനമന്ത്രിയെ സ്വീകരിച്ചത് തിരുവാതിരയുമായാണ്. കേരളത്തിന്റെ സംസ്കാരത്തെ വിദേശത്തും കൈവിടാതെ സൂക്ഷിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന കലയാണ് ഇതെന്നും പ്രധാനമന്ത്രി പിന്നീട് എക്സില് കുറിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും അര്പ്പണബോധത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു അവര് അവതരിപ്പിച്ച തിരുവാതിരയെന്നും പ്രധാനമന്ത്രി കുറിച്ചു. എവിടെപ്പോയാലും നമ്മുടെ ജനത സമ്പന്നമായ കലാപാരമ്പര്യത്തെ മുറുകെ പിടിക്കുന്നു എന്നതില് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.

തിരുവാതിര കേരളത്തിന്റെ പരമ്പരാഗത നൃത്തമാണ്. ധനുമാസത്തിലെ തിരുവാതിരക്കാലത്താണ് സ്ത്രീകള് കൂട്ടം ചേര്ന്ന് ഇത് അവതരിപ്പിക്കാറുള്ളത്. സ്ത്രീകള് താളത്മകമായി കൈക്കൊട്ടി ഒരു നിലവിളക്കിന് ചുറ്റും വൃത്തത്തില് ചലിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നൃത്തം രൂപപ്പെട്ടിരിക്കുന്നത്. ഇത് സ്ത്രീത്വത്തിന്റെയും ഭക്തിയുടെയും സാമൂഹ്യകെട്ടുപാടിന്റെയും ഒക്കെയൊരു ആഘോഷമാണ്.

പ്രവാസി ഇന്ത്യാക്കാരിലൂടെ നാം സാംസ്കാരിക നയതന്ത്രജ്ഞതയും ഉണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റില് ചൂണ്ടിക്കാട്ടി. വിദേശ ഇന്ത്യാക്കാരുടെ ആഗോളസാംസ്കാരിക ചുവടുകള്ക്ക് കരുത്തേകാന് വര്ഷങ്ങളായി മോദി ശ്രമിക്കുന്നുണ്ട്.

ആരോഗ്യമേഖലയിലും അനുബന്ധ സേവന മേഖലകളിലും പ്രവര്ത്തിക്കുന്നവര് മിക്കപ്പോഴും ഇത്തരത്തില് സാംസ്കാരിക പരിപാടികള് സംഘടിപ്പിക്കുകയും നമ്മുടെ പാരമ്പര്യത്തെ സജീവമായി നിലനിര്ത്തുകയും ചെയ്യുന്നു. മാത്രമല്ല ഇന്ത്യയുടെ വൈവിധ്യമാര്ന്ന സംസ്കാരം ലോകത്തിന് മുന്നില് അവതരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒരു മുതിര്ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഇത്തരത്തിലുള്ള സാംസ്കാരിക ഉദ്യമങ്ങള് ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള ഒരു പാലമായി വര്ത്തിക്കുന്നു.

പ്രാദേശിക കലകളെ ആഗോള വേദികളിലേക്ക് എത്തിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രവാസികളായ പുതുതലമുറയെ സ്വന്തം സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെടുത്താനുമുള്ള ശ്രമങ്ങള് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പോസ്റ്റെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ രണ്ടാം ദിവസത്തെ സന്ദര്ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലെ വ്യവസായ സ്ഥാപനങ്ങളെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള് തേടാനായി ക്ഷണിച്ചു. ഉത്പാദനം, സാങ്കേതിക പങ്കാളിത്തം എന്നിവയുടെ സാധ്യതകള് തേടാനും പ്രധാനമന്ത്രി അവരോട് ആഹ്വാനം ചെയ്തു. ഇത് സംബന്ധിച്ച് വമ്പന് പ്രഖ്യാപനങ്ങളും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ വിദേശകാര്യമമന്ത്രി എസ്.ജയശങ്കര് ഇസ്രയേല് വിദേശകാര്യമന്ത്രി ഗിദ്ദിയോണ് സാറുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണവും പ്രാദേശിക വികസനവുമായിരുന്നു മുഖ്യ അജണ്ട. ഇസ്രയേല് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന് തയാറായതിന്റെ സന്തോഷം പങ്കിട്ട് ജയശങ്കര് എക്സില് കുറിപ്പിട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News