Enter your Email Address to subscribe to our newsletters

Mumbai, 26 ഫെബ്രുവരി (H.S.)
വിമാനാപകടത്തെ തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ വിഎസ്ആർ വെഞ്ചേഴ്സ് കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അജിത്ത് പവാറിൻ്റെ കുടംബം. എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാറും സഹോദരൻ യുഗേന്ദ്ര പവാറും ഇന്ന് (ഫെബ്രുവരി 26) ബാരാമതി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കുറ്റക്കാർക്കെതിരെയും വിമാനക്കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
വിഎസ്ആർ വെഞ്ചേഴ്സിനും അതിൻ്റെ ഡയറക്ടർമാർക്കുമെതിരെ മുംബൈയിലെ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ എംഎൽഎ രോഹിത് പവാർ സമാനമായ പരാതി നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നടപടി. അജിത് പവാറിന് നീതി ആവശ്യപ്പെട്ട് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധിപ്പേരാണ് ബാരാമതി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
പിന്നാലെ രേഖാമൂലം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിമാനാപകടം സംബന്ധിച്ച് അന്വേഷണ സംഘം (എഎഐബി) ഇതുവരെ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടില്ലെന്നും പരാതിയിൽ ഉന്നയിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന പൂനെ ജില്ലയിലെ ബാരാമതിയിൽ തകർന്നുവീണ ലിയർജെറ്റ്-45 വിമാനം പ്രവർത്തിപ്പിച്ചത് വിഎസ്ആർ വെഞ്ചേഴ്സായിരുന്നുവെന്ന് വീണ്ടും പ്രതിഷേധക്കാര് പറഞ്ഞു.
രോഹിത് പവാറിൻ്റെ സഹോദരൻ യുഗേന്ദ്ര പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഎസ്ആർ വെഞ്ചേഴ്സിൻ്റെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥ ഡിജിസിഎ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് യുഗേന്ദ്ര പവാർ അവകാശപ്പെട്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ വിമാനാപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രോഹിത് പവാർ ഇന്നലെ (ഫെബ്രുവരി 25) വിഎസ്ആർ വെഞ്ചേഴ്സിനെതിരെ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി അപകടമരണവുമായി ബന്ധപ്പെട്ടതിനാൽ, പരാതി പൂനെയിലെ സിഐഡിക്ക് കൈമാറുകയാണെന്ന് ബാരാമതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രോഹിത് പവാർ പറഞ്ഞു. പരാതി നൽകിയിട്ടും അത് വിസമ്മതിച്ചുവെന്ന് രോഹിത് പവാർ പിന്നീട് ആരോപിക്കുകയും ചെയ്തു.
തുടർന്ന് വിമാനാപകടത്തെക്കുറിച്ചുള്ള ഞങ്ങളുടെ സംശയം പൊലീസിനെ അറിയിച്ചു. അപകടത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ, ഭരണകക്ഷി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളിക്കളഞ്ഞു. സർക്കാർ സംവിധാനം ആരെയോ സംരക്ഷിക്കുന്നതായി തോന്നുന്നു. ഇത് നിർഭാഗ്യകരമായ സംഭവമാണെന്ന് രോഹിത് പവാർ തൻ്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
വിമാനാപകടത്തിന് ശേഷം ബാരാമതി താലൂക്ക് പൊലീസ് സ്റ്റേഷനിലാണ് ആദ്യം അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് വിശദമായ അന്വേഷണത്തിനായി കേസ് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സിഐഡി) കൈമാറുകയായിരുന്നു. നേരത്തെ വ്യോമയാന യോഗ്യത, വ്യോമ സുരക്ഷ, വിമാനം പറത്തൽ എന്നീ മേഖലകളിൽ അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന്, ചൊവ്വാഴ്ച (ഫെബ്രുവരി 24) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിഎസ്ആർ വെഞ്ചേഴ്സിൻ്റെ നാല് വിമാനങ്ങൾ നിലത്തിറക്കാൻ ഉത്തരവിട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR