'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി; വിലക്ക് 15 ദിവസത്തേക്ക്
Kochi, 26 ഫെബ്രുവരി (H.S.) ''കേരള സ്റ്റോറി 2'' സിനിമ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ''കേരള
KERALA STORY 2


Kochi, 26 ഫെബ്രുവരി (H.S.)

'കേരള സ്റ്റോറി 2' സിനിമ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. 'കേരള സ്റ്റോറി' എന്ന ടൈറ്റിലില്‍ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍ ഈ സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ടീസറിന്റെ ഉള്‍പ്പെടെ ഉള്ളടക്കം പ്രകോപനപരമാണെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മൈത്രേയ് സച്ചിദാനന്ദ ഹെഗ്ഡെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ടീസറിലുള്ള കാര്യങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ മറുപടി

സിനിമ കോടതി കണ്ട് വിലയിരുത്തുന്നത് നിയമപരമല്ലെന്നും, സെന്‍സര്‍ ബോര്‍ഡിന് മാത്രമാണ് അതിനുള്ള അധികാരമെന്നും നിര്‍മാതാക്കള്‍ സത്യവാങ്മൂലത്തില്‍ വാദിച്ചിരുന്നു. കോടതി സിനിമ വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹര്‍ജിക്കാരുടെ ആശങ്കകള്‍ ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേരള സ്റ്റോറി രണ്ടാം ഭാഗത്തില്‍ പറയുന്നതില്‍ എന്തെങ്കിലും കള്ളമുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും കാര്യങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞാല്‍ എന്നന്നേയ്ക്കുമായി താന്‍ ചലച്ചിത്ര നിര്‍മാണം നിര്‍ത്തുമെന്നുമാണ് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ് പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിര്‍മിച്ചിരിക്കുന്നതെന്നുമാണ് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങ് മുന്നോട്ട് വയ്ക്കുന്ന വാദം.

നിര്‍ബന്ധിത മത പരിവര്‍ത്തനം പോലുള്ള വിഷയത്തെ കുറിച്ച് സിനിമ ചിത്രീകരിക്കാന്‍ മുന്‍ അനുഭവങ്ങള്‍ സഹായകരമായി. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചപ്പോഴുണ്ടായ അനുഭവം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം നിര്‍മിക്കുന്നതില്‍ സഹായകരമായെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തി ആയ ശേഷമേ റിലീസ് നടക്കുകയുള്ളൂ.

---------------

Hindusthan Samachar / Sreejith S


Latest News