Enter your Email Address to subscribe to our newsletters

Kerala, 26 ഫെബ്രുവരി (H.S.)
കൊച്ചി: കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്. രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി ഷംനാദ്, ഇര്‍ഷാദ് എന്നിവരെയാണ് പിടികൂടിയത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എന്‍.സന്തോഷിനെയാണ് ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയത്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ രണ്ടരയോടെ കലൂര്‍ ശാസ്താ റോഡില്‍ വച്ചാണ് പൊലീസുകാരനെ കാറടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന നീല നിറമുള്ള കാര്‍ നിര്‍ത്താന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് വേഗം കൂട്ടി പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. റോഡില്‍ പരിശോധനയിലേര്‍പ്പെട്ട എ.എസ്.ഐ സന്തോഷ് ബോണറ്റിലേക്ക് വീണു. സന്തോഷുമായി കാര്‍ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു.
സഡന്‍ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ തെറിച്ച് റോഡിലേക്ക് വീണു. വീഴ്ചയില്‍ ഉദ്യോഗസ്ഥന്റെ ഇരുകാലുകള്‍ക്കും ക്ഷതമേറ്റു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്. കൊല്ലത്തു നിന്നും കൊച്ചിയില്‍ പഠിക്കാന്‍ എത്തിയ ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടികിലായത്. പരിശോധനയ്ക്ക് എന്തുകൊണ്ട് ഇവര്‍ വാഹനം നിര്‍ത്തിയില്ല എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. എതെങ്കിലും ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
എറണാകുളം നോര്ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര് ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു. കൊച്ചിയില് മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില് പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര് ശാസ്ത റോഡില് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോള് അതിവേഗത്തില് വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്‌ഐ സന്തോഷിനെ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര് ആശുപത്രയില് ചികിത്സയിലാണ്.
---------------
Hindusthan Samachar / Sreejith S