Enter your Email Address to subscribe to our newsletters

Kochi, 26 ഫെബ്രുവരി (H.S.)
കൊച്ചി: വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.
.
പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്ഐ സന്തോഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്.
വാഹനവും അതിലുള്ളവരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വാഹനത്തില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നഗരത്തിലെ സിസിടിവികള്‍ മുഴുവന്‍ അരിച്ചുപെറുക്കി പരിശോധനയിലാണ് പോലീസ്.
---------------
Hindusthan Samachar / Sreejith S