മന്ത്രി വീണയെ ആക്രമിച്ചു എന്നത് പിണറായി- ഷംസീര് ടീമിന്റെ തിരക്കഥ; പ്രതികരണവുമായി കെ മുരളീധരന്
Thiruvanathapuram, 26 ഫെബ്രുവരി (H.S.) മന്ത്രി വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് വ്യാജപ്രചരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സംഭവത്തിനു പിന്നില്‍ പിണറായി- ഷംസീര്‍ തിരക്കഥയാണെന്ന് മുരളീധരന്‍ ആരോപിച്ചു. കരിങ്കൊടി കാണിക്ക
K Muralidharan


Thiruvanathapuram, 26 ഫെബ്രുവരി (H.S.)

മന്ത്രി വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് വ്യാജപ്രചരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സംഭവത്തിനു പിന്നില്‍ പിണറായി- ഷംസീര്‍ തിരക്കഥയാണെന്ന് മുരളീധരന്‍ ആരോപിച്ചു. കരിങ്കൊടി കാണിക്കാന്‍ വന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല. മന്ത്രിയാണ് അവരെ തല്ലാന്‍ പോയത്. മന്ത്രി കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ ആക്രോശിച്ചുകൊണ്ട് ചെല്ലുന്നതും പോലീസ് അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണെന്നും മുരളഈധരന്‍ ആരോപിച്ചു.

മന്ത്രിക്ക് പരിക്കേറ്റത് ഒരു തിരക്കഥയുടെ ഭാഗമാണ്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍വെച്ച് ചിരിച്ചു വര്‍ത്തമാനം പറഞ്ഞിരുന്ന മന്ത്രിക്ക്, മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴേക്കും എങ്ങനെയാണ് കഴുത്തിന് ഉളുക്ക് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ ഷംസീറിനെ കാണുന്നതുവരെ മന്ത്രിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഷംസീറിനോട് കാര്യങ്ങള്‍ പറയുന്നു. ഷംസീര്‍ ഉടന്‍തന്നെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കുന്നു. പെട്ടെന്ന് കഴുത്തുവേദന വന്ന് മന്ത്രിക്ക് അവശതയുണ്ടാകുന്നു. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

കൂടാതെ, മന്ത്രിയെ ഇന്നലെ രാത്രി മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളേജ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഏതാണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസാണ്. ചികിത്സാ പിഴവുകളെക്കുറിച്ച് നിരന്തരം പരാതിവരുന്ന ഒരു മെഡിക്കല്‍ കോളേജ് കൂടിയാണ്. അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, നിഷ്പക്ഷമായ പരിശോധനയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സംഭവം മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് തയ്യാറാക്കിയ ഒരു തിരക്കഥയാണെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി, ഒരു മന്ത്രി എന്ന നിലയില്‍ പരാജയമാണെങ്കിലും അഭിനയത്തില്‍ മിടുക്കിയാണെന്ന് മുരളീധരന്‍ പരിഹസിക്കുകയും ചെയ്തു. വാര്‍ത്ത വായിക്കുന്ന പോലെ അഭിനയത്തിലും മന്ത്രി മിടുക്കിയാണ്. മികച്ച അഭിനയത്തിലുള്ള അവാര്‍ഡ് മന്ത്രിക്ക് നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മന്ത്രി വീണ ജോര്‍ജിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പോലീന്റെ കണ്ണ്ുവെട്ടിച്ച് ആരോഗ്യമന്ത്രിയുടെ തൊട്ട് അടുത്തുവരെ പ്രതിഷേധക്കാര്‍ എത്തി. ഇതിനിടയില്‍ കഴുത്തിന് പരിക്കേറ്റു എന്നാണ് മന്ത്രി പറയുന്നത്. നിലവില്‍ കണ്ണൂരില്‍ ചികിത്സയിലാണ് മന്ത്രിയുള്ളത്.

---------------

Hindusthan Samachar / Sreejith S


Latest News