മന്ത്രി വീണയെ ആക്രിമുക്കുന്ന വീഡിയോക്ക് ഒരു പവന് സ്വര്ണം; വെല്ലിവിളിച്ച് യൂത്ത് കോണ്ഗ്രസ്
Kannur, 26 ഫെബ്രുവരി (H.S.) ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചു എന്ന സിപിഎം ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കാനാണ് വെല്ലുവിളി. ദൃശ്യങ്ങ
cm veena


Kannur, 26 ഫെബ്രുവരി (H.S.)

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചു എന്ന സിപിഎം ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കാനാണ് വെല്ലുവിളി. ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം പാരിതോഷികം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്ന ആരോപണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി. കോണ്‍ഗ്രസും മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ്.

കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചെന്ന പോലീസിന്റെയും സര്‍ക്കാരിന്റെയും വാദങ്ങളെ നേരിടാനാണ് ഇത്തരമൊരു വെല്ലുവിളി സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളോ മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളോ തെളിവായി നല്‍കുന്നവര്‍ക്ക് ഈ സമ്മാനം ലഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. വീണാ ജോര്‍ജിനെ കണ്ണൂരില്‍വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെ.എസ്.യു. മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. മന്ത്രിയെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും തൊട്ടിട്ടുപോലുമില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും നിലപാട്.

കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് കെ.എസ്.യു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണാ ജോര്‍ജിന് പരിക്കേറ്റത്. രാവിലെ മുതല്‍ ആരോഗ്യമന്ത്രി കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമടക്കം വലിയ പ്രതിഷേധമാണ് നടത്തിയത്. തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മന്ത്രി എത്തിയപ്പോഴാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് തടയുകയും ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News