മന്ത്രി വീണാ ജോര്ജിന് നേരേനടന്നത് കൊലപാതക ശ്രമം; കോണ്ഗ്രസ് നേതാക്കളുടെ ഗൂഡാലോചന; എംവി ജയരാജന്
Kannur, 26 ഫെബ്രുവരി (H.S.) കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരേനടന്നത് കൊലപാതക ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയെ സന്ദര്‍ശിച്
MV JAYARAJAN DEFENDS CPM PARTY


Kannur, 26 ഫെബ്രുവരി (H.S.)

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരേനടന്നത് കൊലപാതക ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ വധിക്കാനാണ് ശ്രമം നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കളടക്കം ഗൂഡാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിയുടെ കഴുത്തിന്റെ വലതുഭാഗത്താണ് പരുക്ക്. വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധത്തിനല്ല, കൊലപാതകത്തിനാണ് ശ്രമം നടന്നത്. കഴിഞ്ഞദിവസം വീണാ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വെച്ചത് മരിച്ചെന്ന പ്രതീതിയുണ്ടാക്കാനാണെന്നും എം.വി. ജയരാജന്‍ ആരോപിച്ചു.

വീണ ജോര്‍ജിന്റെ അടുത്ത് ഒരാള്‍ എത്തിയതിന്റെ ദൃശ്യം എം.വി ജയരാജന്‍ തന്റെ ഫോണില്‍ മാധ്യമങ്ങളെ കാണിച്ചു. അതേസമയം, കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

അതേസമയം, സംഭവത്തില്‍ അറസ്റ്റുചെയ്ത അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. വധശ്രമത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. കഴുത്തിന് ശക്തമായ വേദന ഉണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിശദീകരിക്കുന്നത്.

ഇന്നലെയാണ് കണ്ണൂര് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മന്ത്രി വീണ ജോര്ജിന് നേരെ കെഎസ്യു പ്രവര്ത്തകര് പ്രതിഷേധിച്ചത്. പോലീന്റെ കണ്ണ്ുവെട്ടിച്ച് ആരോഗ്യമന്ത്രിയുടെ തൊട്ട് അടുത്തുവരെ പ്രതിഷേധക്കാര് എത്തി. ഇതിനിടയില് കഴുത്തിന് പരിക്കേറ്റു എന്നാണ് മന്ത്രി പറയുന്നത്. നിലവില് കണ്ണൂരില് ചികിത്സയിലാണ് മന്ത്രിയുള്ളത്.

---------------

Hindusthan Samachar / Sreejith S


Latest News