ഇന്സ്റ്റഗ്രാമില് 100ദശലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി മോദി; ചരിത്രനേട്ടം
Kannur, 26 ഫെബ്രുവരി (H.S.) ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കണക്കുകളില്‍ ചരിത്രനേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷം ഫോളോവേഴ്സ് എന്ന ചരിത്രനേട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം പിന്നിടുന്ന ലോകത്ത
PM Modi


Kannur, 26 ഫെബ്രുവരി (H.S.)

ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കണക്കുകളില്‍ ചരിത്രനേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷം ഫോളോവേഴ്സ് എന്ന ചരിത്രനേട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ് മോദി. 2014-ലാണ് പ്രധാനമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ അംഗമായത്. നിലവില്‍ ലോകനേതാക്കളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ (43.2 ദശലക്ഷം) ഇരട്ടിയിലധികം ഫോളോവേഴ്സ് മോദിക്കുണ്ട്.

ആഗോളതലത്തില്‍ മറ്റ് പ്രമുഖ നേതാക്കളേക്കാള്‍ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദിയുടെ ഫോളോവേഴ്സ് എണ്ണം. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീലിയന്‍ പ്രസിഡന്റ് ലുല (14.4 ദശലക്ഷം), തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ (11.6 ദശലക്ഷം), അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മൈലി (6.4 ദശലക്ഷം) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ഇടയിലും ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ പ്രധാനമന്ത്രിതന്നെയാണ് ഒന്നാമന്‍. 16.1 ദശലക്ഷം ഫോളോവേഴ്സുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും 12.6 ദശലക്ഷം ഫോളോവേഴ്സുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തുമാണുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമന്ത്രിയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തിനുള്ള ഡിജിറ്റല്‍ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News