Enter your Email Address to subscribe to our newsletters

Kochi, 26 ഫെബ്രുവരി (H.S.)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. ന്റെ പത്മഭൂഷന്‍ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്. സംസ്ഥാന സര്‍ക്കാരിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ നല്‍കിയ നടപടി ശരിയല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ശ്രീനാരായണ ധര്‍മ്മ പ്രബോധന സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മഭൂഷണ്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളാപ്പള്ളിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. ഇതിനു മുമ്പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ രാഷ്ട്രപതി ഭവന് പരാതി നല്‍കിയിരുന്നു. മേല്‍നടപടികള്‍ക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി കൈമാറി.
പത്മ പുരസ്‌കാരങ്ങളെ മുന്‍പ് മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിക്ക് അതേ ബഹുമതി നല്‍കുന്നത് പുരസ്‌കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. ഇത്തരം ഒരാള്‍ക്ക് ഉന്നത ബഹുമതി നല്‍കുന്നത് നിലവില്‍ പുരസ്‌കാരം നേടിയവരോടുള്ള അനാദരവാണെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനല്‍ കേസുകളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
---------------
Hindusthan Samachar / Sreejith S