Enter your Email Address to subscribe to our newsletters

Wayanad, 26 ഫെബ്രുവരി (H.S.)
ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച് വീടുകള്‍ക്ക് തറക്കല്ലിട്ട് കോണ്‍ഗ്രസ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് തറക്കല്ലിട്ടത്. ദുരന്തത്തെ വയനാട്ടിലെ ജനങ്ങള്‍ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടന്‍ ജനത കാണിച്ചത്.
വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. വയനാട് ദുരന്തത്തിലെ കാഴ്ചകള്‍ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോര്‍ത്തു. അതിജീവനത്തായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക ഗാന്ധി സംസാരിച്ചത്.
ആറുമാസകാലാവധിക്കുള്ളില്‍ ഒന്നാംഘട്ട പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. 1100 സ്‌ക്വയര്‍ഫീറ്റ് വീടും എട്ടുസെന്റ് സ്ഥലവുമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ദുരന്തത്തില്‍ ഭാഗികമായും പൂര്‍ണമായും ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെ ഉടമകളെ 19 മാസമായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തി ആയിരുന്നു. ഞായറാഴ്ച 178 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നടത്തുകയാണ്. ടൗണ്‍ഷിപ്പില്‍ ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തം 1662 ലധികം ആളുകള്‍ക്കാണ് വീടൊരുങ്ങുന്നത്. ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ കൈമാറുന്നത്.
1000 ചതുരശ്രയടി വിസ്തൃതിയില്‍ ഒറ്റനിലയായി നിര്‍മിച്ച വീടുകള്‍ ഭാവിയില്‍ ഇരുനിലയായി വികസിപ്പിക്കാനാകുന്ന വിധത്തിലാണ് രൂപകല്‍പ്പന. പ്രധാന കിടപ്പുമുറി, രണ്ട് അധിക മുറികള്‍, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോര്‍ ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാകുന്ന സുസ്ഥിര നിര്‍മ്മാണ മാനദണ്ഡങ്ങളാണ് നിര്‍മാണത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയിട്ടും കോണ്‍ഗ്രസ് പ്രഖ്യാപനം നടത്താത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് തിരക്കിട്ട് ഭാമി വാങ്ങിയത് തറക്കില്ലിട്ടതും.
---------------
Hindusthan Samachar / Sreejith S