Enter your Email Address to subscribe to our newsletters

Ernakulam, 27 ഫെബ്രുവരി (H.S.)
നടി ആക്രമിക്കപ്പെട്ട കേസില് സർക്കാർ അപ്പീല് നല്കാൻ വൈകിയിട്ടില്ലെന്ന് അഭിഭാഷക ടിബി മിനി. ഇപ്പോഴത്തെ നീക്കം സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്നതാണ്.
അഭിഭാഷക എന്ന നിലയ്ക്ക് ഈ കേസില് നിന്നും ഒരടി പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. വിചാരണ കോടതിയില് തെളിവുകള് പലതും അപ്രീഷ്യേറ്റ് ചെയ്യപ്പെട്ടിരുന്നില്ല. അത് തന്നെയാണ് അപ്പീലിലും ഞങ്ങള് ഉയർത്തുന്നത്,അവർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടാണ് പ്രതികരണം. വായിക്കാം
'ഞങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല രീതിയില് അതികഠിനമായിട്ടുള്ള പ്രയത്നം പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് തെളിവുകള് ഹാജരാക്കുന്നതിനും അത് എക്സ്പ്ലെയിൻ ചെയ്യുന്നതിന ഒക്കെ ഉണ്ടായിട്ടുണ്ട് . ആ തെളിവുകള് വേണ്ടത്ര അപ്പ്രീഷിയേറ്റ് ചെയ്തില്ല എന്നതായിരിക്കുമല്ലോ അപ്പീലില് ഞങ്ങളുടെ ഒരു കാഴ്ചപ്പാട്. സാധാരണ ഒരു ക്രിമിനല് കേസ് പോലെ പ്രോസിക്യൂഷന് കഴിയുമായിരുന്നില്ല .കാരണം ശിക്ഷിച്ച പ്രതി അതിനെതിരെ അപ്പീല് പോകുന്നതും ഒരാളെ വെറുതെ വിട്ടതിനുശേഷം ആ വെറുതെ വിട്ടതിനെതിരായിട്ട് അപ്പീല് പോകുന്നതും രണ്ട് തരത്തിലുള്ള ലീഗല് ക്വസ്റ്റ്യൻസ് വരുന്ന കാര്യങ്ങളാണ് .അത് മാത്രമല്ല കേസില് വെറുതെ വിട്ടത് ചെറിയൊരാളെ അല്ലല്ലോ. ആളുകള് പറയുന്നപോലെ അപ്പീല് വൈകിയിട്ടില്ല.കൃത്യസമയത്ത് തന്നെയാണ് സർക്കാർ അപ്പീലുമായി പോയിരിക്കുന്നത്.
ഈ കേസില് അതീജീവിതയ്ക്ക് ഒപ്പം നിന്നതിന് ശേഷം വലിയ രീതിയിലുള്ള പേഴ്സണല് അറ്റാക്ക് അനാവശ്യമായി നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ .പക്ഷേ ഞാൻ ഒരടി പുറകോട്ട് ഇല്ല. കാരണം 100ശതമാനം സത്യസന്ധമായി ഞാൻ വിശ്വസിക്കുന്ന കുറെ കാര്യങ്ങള് ഉണ്ട് .കേരളം പോലുള്ള ഒരു സമൂഹത്തില് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു തെറ്റ് ഒരു പെണ്കുട്ടിയോട് ആര് ചെയ്തിട്ടുണ്ടെങ്കിലും അത് ശിക്ഷ അർഹിക്കുന്നതാണ്, ശിക്ഷിക്കപ്പെടുക തന്നെ വേണം എന്ന് തന്നെയാണ് നമ്മള് ആഗ്രഹിക്കുന്നത്. ഒരു അഡ്വക്കേറ്റ് എന്നതിനപ്പുറം ഒരു സാമൂഹ്യ പ്രവർത്തക എന്ന രീതിയിലോ അല്ലെങ്കില് ഒരു സ്ത്രീ എന്ന നിലയിലോ ഞാൻ അതില് കൂടുതലായി ഇൻവോള്വ് ചെയ്തിട്ടുണ്ടെങ്കില് അത് എന്റെ ഒരു ക്യാരക്ടർ ആയിട്ട് കണക്കാക്കിയാല് മതി', അവർ പറഞ്ഞു.
നടി കേസില് അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടിബി മിനി. കേസില് വിധി വന്നതിന് പിന്നാലെ കടുത്ത സൈബർ അധിക്ഷേപമാണ് അവർക്ക് നേരിടേണ്ടി വന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR