പാൽ ലിറ്ററിന് 56 രൂപയാക്കാൻ അനുമതി തേടി മില്മ;
Thiruvananthapuram, 27 ഫെബ്രുവരി (H.S.) സംസ്ഥാനത്ത് പാല്വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവില് 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇതി
milma


Thiruvananthapuram, 27 ഫെബ്രുവരി (H.S.)

സംസ്ഥാനത്ത് പാല്വില വർദ്ധിപ്പിക്കാൻ അനുമതി തേടി മില്മ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം.

നിലവില് 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങള് തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മില്മ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില് വരുന്നതിന് മുമ്പു തന്നെ ഇതില് തീരുമാനമെടുക്കണമെന്ന് മില്മ ഭരണ സമിതി ആവശ്യപ്പെടുന്നുണ്ട്.

കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് വിലവർദ്ധന ക്രമീകരിച്ചിരിക്കുന്നത്. നാല് രൂപ കൂട്ടിയാല് അതിന്റെ 83.75 ശതമാനവും കർഷകർക്കാണ് പോവുക. അതായത് രണ്ട് രൂപ നാല്പ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാകും. ബാക്കി തുക പാല് സൊസൈറ്റികള്ക്കും വില്പ്പനക്കാർക്കും ലഭിക്കും.

അതെസമയം സർക്കാർ ഇക്കാര്യത്തില് എന്ത് തീരുമാനമെടുക്കുമെന്നത് കണ്ടറിയണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം ചർച്ചയിലെത്തിക്കാൻ മാത്രമേ ഇതുപകരിക്കൂ. സർക്കാർ വില വർദ്ധിപ്പിക്കാൻ തയ്യാറായില്ലെങ്കില് മില്മ സ്വയം വില കൂട്ടുമെന്ന സൂചനയും വരുന്നുണ്ട്. പാല്വില വർദ്ധിപ്പിക്കാൻ മില്മയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി സംഘർഷത്തിന് താല്പര്യമില്ലെന്ന് മില്മ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിലവർദ്ധന പരിഗണിക്കാമെന്ന് സർക്കാർ വാക്ക് നല്കിയിരുന്നതായാണ് മില്മ അധികൃതർ പറയുന്നത്. എന്നാല് തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഇതെപ്പറ്റി സർക്കാർ മിണ്ടുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വില വർദ്ധന ശരിയാകില്ലെന്ന നിലപാടിലാണ് സർക്കാർ. എന്നാല് ഇതില് മില്മയില് കാര്യമായ പ്രതിഷേധം ചില മേഖലക്കാർ ഉന്നയിക്കുന്നുണ്ട്. എറണാകുളം മേഖലയിലെ മില്മ യൂണിയൻ ഇതില് പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു.

നേരത്തെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യം മാത്രമായി ഉന്നയിച്ചിരുന്ന മില്മ ഇപ്പോള് ക്ഷീര കർഷകരെ സഹായിക്കാൻ എന്ന കാര്യം കൂടി പ്രത്യേകമായി പറയുന്നുണ്ട്. ഇത് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വില വർധന ഈ സാഹചര്യത്തില് കഴിയില്ലെന്ന് മന്ത്രി ചിഞ്ചുറാണിയോട് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില് തല്ക്കാലം വിലവര്ധന വേണ്ടെന്ന് മില്മ നിലപാടെടുത്തിരുന്നതാണ്. എന്നാല് പിന്നീട് വില വർദ്ധന വേണമെന്ന നിലപാടിലേക്ക് എത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News