മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരൻ
Thiruvanathapuram, 27 ഫെബ്രുവരി (H.S.) തിരുവനന്തപുരം:മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർള കണ്ടത്തി. മുട്ടത്തറ സ്വദേശി
Arrest


Thiruvanathapuram, 27 ഫെബ്രുവരി (H.S.)

തിരുവനന്തപുരം:മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർള കണ്ടത്തി. മുട്ടത്തറ സ്വദേശി ജയകുമാർ @ ജയൻ (65) നെയാനെ കുറ്റക്കാരനായി കണ്ടത്തിയത്.ശിക്ഷ ഇന്ന് പറയും.

2025 ഏപ്രിൽ മാസം എട്ടിന് രാത്രി ഏഴോടെയാണ് കേസിൻ ആസ്പധമായ സംഭവം ഉണ്ടായത്. സംഭവ ദിവസം തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്ക് വന്നു കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക്‌ ഹാൻഡ് കൊടുതിട്ട് അടുത്തേയ്ക്ക് വലിച്ചിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗത്തേയ്ക്ക് പിടിച്ച് പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് അടുത്തുള്ള മുടക്കിലേക്ക് പോകാൻ കുട്ടിയെ നിർബന്ധിച്ചു. ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെ ഒക്കെ ചെയ്തത് കുട്ടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നും പ്രതി കുട്ടിയോട് പറഞ്ഞു. പേടിച്ചു പോയ കുട്ടി കുറച്ച് മാറി നിൽക്കുകയായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു.തുടർന്ന് ഓടിപ്പോകുകയും അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും അച്ഛനെ വിവരം അറിയിചു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് സബ് ഇൻസ്‌പെക്ടർ അലക്സ്‌. സി ആണ് കേസ് അന്വേഷിച്ചത്. 2012 മെയ് പതിഞ്ഞിനാണ് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചരായിരിക്കെ മനോരോഗിയായ യുവതിയെ മണ്ഡപത്തിലെ കുളിമുറിയിൽ വെച്ച് പീഡിപ്പിച്ചതിന് ഏഴ് വർഷം ശിക്ഷിച്ചിരുന്നു.ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News