ഡല്ഹി മദ്യനയ കേസില് അരവിന്ദ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയത് കേന്ദ്രസര്ക്കാരിന്റെ അധികാര ദുര്വിനിയോഗശൈലിക്കേറ്റ തിരിച്ചടി; മുഖ്യമന്ത്രി
Thiruvanathapuram, 27 ഫെബ്രുവരി (H.S.) ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളില്‍പ്പെടുത്തി വേട്ടയാടുന്ന കേന്ദ്
Pinarayi Vijayan


Thiruvanathapuram, 27 ഫെബ്രുവരി (H.S.)

ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളില്‍പ്പെടുത്തി വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കു മാത്രമല്ല ഇക്കാര്യത്തില്‍ രാഷ്ട്രീയ ദുഷ്ട ലക്ഷ്യം വെച്ച് ബിജെപിയെ സഹായിച്ച കോണ്‍ഗ്രസിനും ആഘാതമാണ് കോടതിവിധി.

കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെയാണ് കോടതി ഫലത്തില്‍ ചോദ്യം ചെയ്തിരിക്കുന്നത്.തെളിവുകള്‍ ഇല്ലാതെ പ്രതി ചേര്‍ത്തതിന് സിബിഐക്കെതിരെ കോടതി കടുത്ത വിമര്‍ശം ഉന്നയിക്കുന്ന നിലയുണ്ടായി.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡല്‍ഹിയില്‍ ജനഹിതം അട്ടിമറിച്ച് ആം ആദ്മി പാര്‍ടിയെ പരാജയപ്പെടുത്തിയത്. കെജരിവാളിനെ ജയിലിലടക്കാന്‍ ആദ്യം ചരടുവലിച്ചത് കോണ്‍ഗ്രസ്സ് പാര്‍ടിയാണ്. മദ്യനയത്തില്‍ അഴിമതി ആരോപിച്ച് 2022 ജൂണില്‍ അന്നത്തെ ഡല്‍ഹി പിസിസി പ്രസിഡന്റാണ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഡല്‍ഹി പൊലീസിനെ സമീപിക്കുന്നത്.

ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജന്‍സി അറസ്റ്റു ചെയ്തപ്പോള്‍ അറസ്റ്റിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ്സ് നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികള്‍ ആയുധമാക്കിയാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആം ആദ്മി സര്‍ക്കാരിനെ വേട്ടയാടിയത്. ആം ആദ്മി സര്‍ക്കാരിനെതിരെ ബിജെപിയുടെ മെഗാഫോണ്‍ ആയി മാറിയ കോണ്‍ഗ്രസ്സ് ആണ് ഡല്‍ഹിയിലെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുകക്ഷിയായതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീ അരവിന്ദ് കെജരിവാളിനോട് ഫോണില്‍ സംസാരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News