മന്ത്രി വീണയെ ആക്രമിച്ച് കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനല്ച്ചില്ലുകളടക്കം തകര്ന്നു.
Kozhikkode, 27 ഫെബ്രുവരി (H.S.) കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിനു നേരെ ബോംബേറ്. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ്
house attack


Kozhikkode, 27 ഫെബ്രുവരി (H.S.)

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിനു നേരെ ബോംബേറ്. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ് സംഭവം. മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീടിന് നേരെ ബോംബെറിയുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളടക്കം തകര്‍ന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിതുല്‍ ബാലന്‍ റിമാന്‍ഡില്‍ ആണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാല്‍ സിപിഎം ആണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കല് കോളേജില് ചികിത്സയില് കഴിഞ്ഞിരുന്ന മന്ത്രി ഇന്ന് പുലര്‌ച്ചെയാണ് ആശുപത്രിവിട്ടത്. പുലര്‌ച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കല് കോളേജില് നിന്ന് ഡിസ്ചാര്ജ് ചെയ്തത്. കണ്ണൂരില് നിന്ന് ഔദ്യോഗിക വാഹനത്തില് റോഡ് മാര്ഗമാണ് മന്ത്രി തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത്.

മന്ത്രിക്ക് തുടര് ചികിത്സ വേണ്ടിവരും എന്നാണ് ഡോക്ടര്മാരുടെ നിര്‌ദ്ദേശം. അതുകൊണ്ട് തന്നെ തിരുവനന്തപുരം മെഡിക്കല് കോളേജില് പ്രവേശിപ്പിക്കും. ഇവിടെയാകും ചികിത്സകള് നടത്തുക. നിരവധി ആവശ്യങ്ങള് ഉന്നയിച്ച് മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ സംഘടന ഒപി അടക്കം ബഹിഷ്‌കരിച്ച് ദിവസങ്ങളായി സമരത്തിലാണ്. ഇതിനിടയിലാണ് ആരോഗ്യമന്ത്രി തന്നെ ചികിത്സക്ക് എത്തുന്നത്.

മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കല് റിപ്പോര്ട്ടില് പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിന്ഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് നല്കിവരുന്ന ചികിത്സയുടെ പശ്ചാത്തലത്തിലാണ് ബോര്ഡിന്റെ വിലയിരുത്തല്. എം.ആര്.ഐ. റിപ്പോര്ട്ട് പ്രകാരം കഴുത്തിലെ കശേരുക്കള്ക്കിടയിലുള്ള ഡിസ്‌കുകള് രണ്ടിടങ്ങളില് നാഡീമൂലാഗ്രങ്ങളില് അമര്ന്നുള്ള സമ്മര്ദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്മാര് വ്യക്തമാക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News