തമിഴ്നാട്ടില് വന് രാഷ്ട്രീയ നീക്കങ്ങളെന്ന് സൂചന; മുന് മുഖ്യമന്ത്രി ഒ. പനീര്സെല്വം ഇന്ന് ഡിഎംകെയില് ചേര്ന്നേക്കും
Chennai, 27 ഫെബ്രുവരി (H.S.) നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. ് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ. പനീര്‍സെല്‍വം ഇന്ന് ഡിഎംകെയില്‍ ചേര്‍ന്നേക്കും. എഐഎഡിഎംകെ നേതാവ് എടപ്പാ
Ops


Chennai, 27 ഫെബ്രുവരി (H.S.)

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. ് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ. പനീര്‍സെല്‍വം ഇന്ന് ഡിഎംകെയില്‍ ചേര്‍ന്നേക്കും. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനി സ്വാമിയെ നേരിടാന്‍ ഡിഎംകെയില്‍ ചേരുകയാണ് ഉചിതമെന്ന നിലപാടിലാണ് ഒപിഎസ് എന്നാണ് വിവരം,

ചെന്നൈയിലെ ഹോട്ടലിലേക്ക് മാറിയ ഒ. പനീര്‍സെല്‍വം രാവിലെ ഡിഎംകെ ആസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം. തേനിയില്‍ ഒന്നോ രണ്ടോ സീറ്റ് ഡിഎംകെ ഒപിഎസിനും അനുയായികള്‍ക്കും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെയില്‍ ചേരുന്നതിന് മുന്നോടിയായി ഒപിഎസ് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടും വട്ടം സ്റ്റാലിന്‍ ഒ പനീര്‍ശെല്‍വം സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പനീര്‍ശെല്‍വം കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബജറ്റ് ചര്‍ച്ചകള്‍ക്കിടെ നിയമസഭയില്‍ ഒപിഎസ് പക്ഷ എംഎല്‍എ - പി. അയ്യപ്പന്‍ സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്. എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. ഇതിനിടെ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും അതിനിടെ ഒപിഎസ് നടത്തി. എന്നാല്‍ അതുമുണ്ടായില്ല. ഇതോടെയാണ്, സുരക്ഷിത ഇടമെന്ന നിലയില്‍ ഡിഎംകെയിലേയ്ക്കെത്താന്‍ ഒപിഎസ് തീരുമാനിച്ചതെന്നാണ് സൂചന. ഒപിഎസ് മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രി ആയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News