തനിക്കെതിരായ നിരന്തര സൈബർ ആക്രമണത്തില് ഇടത് അനുഭാവികളെയും എസ്ഡിപിഐ പ്രവർത്തകരെയും ഉള്പ്പെടെ വിമർശിച്ച് ബിഗ് ബോസ് താരം കൂടിയായ അഖില് മാരാർ രംഗത്ത്.
Kottarakkara, 28 ഫെബ്രുവരി (H.S.) തനിക്കെതിരായ നിരന്തര സൈബർ ആക്രമണത്തില് ഇടത് അനുഭാവികളെയും എസ്ഡിപിഐ പ്രവർത്തകരെയും ഉള്പ്പെടെ വിമർശിച്ച് ബിഗ് ബോസ് താരം കൂടിയായ അഖില് മാരാർ രംഗത്ത്. ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പിലൂടെയാണ് അഖില് മാരാർ പ്രതികരിച്ചത
Akhil Maarar


Kottarakkara, 28 ഫെബ്രുവരി (H.S.)

തനിക്കെതിരായ നിരന്തര സൈബർ ആക്രമണത്തില് ഇടത് അനുഭാവികളെയും എസ്ഡിപിഐ പ്രവർത്തകരെയും ഉള്പ്പെടെ വിമർശിച്ച് ബിഗ് ബോസ് താരം കൂടിയായ അഖില് മാരാർ രംഗത്ത്.

ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പിലൂടെയാണ് അഖില് മാരാർ പ്രതികരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സംഘി എന്ന് വിളിച്ചു ആക്ഷേപിച്ചവർ എമ്പുരാൻ ഇറങ്ങിയ ശേഷം മുന്ന എന്ന് വിളിച്ചു നടന്നവർ ഇപ്പോള് നിലവിളിച്ചു പോസ്റ്റ് ഇട്ട് നടക്കുകയാണെന്ന് അഖില് പറയുന്നു.

അന്നും ഇന്നും ഇടത് അനുഭാവികള്ക്ക് ഒറ്റ ലക്ഷ്യമേയുള്ളു താൻ പിണറായി സർക്കാരിനെതിരെ പറയുന്ന വിഷയങ്ങളില് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് അതെന്നും തന്റെ അറിവില് അവസാനമായി സംഘിയാക്കപ്പെട്ടത് ഉസ്താദ് കാന്തപുരമാണെന്നും നാളെ മുതല് മധുസൂദനൻ മാഷും, ശ്രീകുമാരൻ തമ്പി സാറും, ജോണ് ഓണാക്കൂറു മാഷും സംഘികളാവുമെന്നും അഖില് മാരാർ ചൂണ്ടിക്കാട്ടി.

അഖില് മാരാരുടെ വാക്കുകള്

എന്നെ ഇത്രയേറെ സ്നേഹിച്ചിരുന്ന അന്തം കമ്മികളും സുഡാപ്പികളും ഉണ്ടായിരുന്നോ എന്ന വിഷമത്തിലാണ് ഞാൻ.. കഴിഞ്ഞ രണ്ട് വർഷമായി സംഘി എന്ന് വിളിച്ചു ആക്ഷേപിച്ചവർ എമ്പുരാൻ ഇറങ്ങിയ ശേഷം മുന്ന എന്ന് വിളിച്ചു നടന്നവർ....ഞാൻ NDAയുടെ ഭാഗമായപ്പോള് നില വിളിച്ചു എനിക്കെതിരെ പോസ്റ്റ് ഇട്ട് നടക്കുവാണ്..

അന്നും ഇന്നും ഈ കമ്മികള്ക്ക് ഒറ്റ ലക്ഷ്യമേയുള്ളു ഞാൻ പിണറായി സർക്കാരിനെതിരെ പറയുന്ന വിഷയങ്ങളില് ജനത്തെ തെറ്റിദ്ധരിപ്പിക്കുക.. പറയുന്ന വ്യക്തിയെ മറ്റുള്ളവരില് നിന്നും എതിർക്കാൻ ഇവനൊക്കെ പടച്ചു വിടുന്ന ഈ തന്ത്രമാണ് ഈ സംഘി വിളി തന്ത്രം... ഇവന്മാർ കാരണം മതേതര വാദികള് ആയ ഹിന്ദുവും ക്രിസ്ത്യാനീയും എന്തിന് ബോധമുള്ള മുസ്ലിങ്ങള് വരെ പലപ്പോഴായി സംഘി ആയി..

എന്റെ അറിവില് അവസാനമായി സംഘിയാക്കപ്പെട്ടത് ഉസ്താദ് കാന്തപുരം ആണ്..

നാളെ മുതല് മധുസൂദനൻ മാഷും, ശ്രീകുമാരൻ തമ്പി സാറും, ജോണ് ഓണാക്കൂറു മാഷും സംഘിയാണ്.. കഴിഞ്ഞ ദിവസം ഡല്ഹിയില് മോദിജിയെ കണ്ട് ഇവർ പങ്ക് വെച്ച കാര്യങ്ങള് കമ്മികള് അധികം അറിഞ്ഞിട്ടില്ല...

കോണ്ഗ്രസ് അനുഭാവികളോ പ്രവർത്തകരോ ഞാൻ അവരുടെ ഭാഗമായിരുന്നു എന്ന് ചിന്തിക്കുന്നതിലോ ഞാൻ മറ്റൊരു രാഷ്ട്രീയം തിരഞ്ഞെടുത്തപ്പോള് അതിന്റെ വിഷമത്തില് ആക്ഷേപിക്കുന്നതോ ഞാൻ മനസിലാക്കാം...

പക്ഷെ ഇന്നലെ വരെ ഞാൻ തെറി പറഞ്ഞ അന്തം കമ്മികളെയും, സുഡാപ്പികളെയും,വിജയനെയും ആവശ്യത്തില് അധികം ഞാൻ ഇപ്പോഴും പറയുന്നുണ്ട്..നിലപാട് മാറി എന്ന് പറഞ്ഞു ഒരു കമ്മിയും കമന്റ് ബോക്സില് വന്ന് കരയണ്ട കമ്മികളും സുഡുക്കളും ഈ നാടിന്റെ ശാപമാണ് എന്ന നിലപാടില് എനിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല...

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News