കേരള സ്റ്റോറി 2നെ തള്ളി രാജീവ് ചന്ദ്രശേഖർ
Thiruvananthapuram, 28 ഫെബ്രുവരി (H.S.) കേരള സ്റ്റോറി 2നെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തം കാണാൻ താൽപ്പര്യമില്ലെന്നും, താൽപ്പര്യമുള്ളവർ അത് കണ്ടോട്ടെ, ഇഷ്ടമില്ലാത്തവർ കാണേണ്ടാ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിനിമയെടുക്കാ
Rajeev Chandrasekhar


Thiruvananthapuram, 28 ഫെബ്രുവരി (H.S.)

കേരള സ്റ്റോറി 2നെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തം കാണാൻ താൽപ്പര്യമില്ലെന്നും, താൽപ്പര്യമുള്ളവർ അത് കണ്ടോട്ടെ, ഇഷ്ടമില്ലാത്തവർ കാണേണ്ടാ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിനിമയെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, കേരളാ സ്റ്റോറി ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. സിനിമ എത്ര പേര് കണ്ടു എന്നതല്ല, എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനമെന്ന് കുമ്മനം പറഞ്ഞു. കേരളാ സ്റ്റോറി ആദ്യഭാഗം കണ്ടിരുന്നു. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥത്തിൽ കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് ഉറപ്പായും ഉണ്ടെന്ന് ആയിരുന്നു കുമ്മനത്തിൻ്റെ മറുപടി.

അതേസമയം,വിദ്വേഷ ചിത്രം 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കാണാൻ ആളില്ലാതെ സംസ്ഥാനത്തെ തിയേറ്ററുകൾ. ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ സിനിമയുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പലയിടത്തും ആളില്ലാത്തതിനെ തുടർന്ന് തിയേറ്ററുകൾ ഷോകൾ റദ്ദാക്കി. ഡിവിഷൻ ബെഞ്ചിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്.

കോഴിക്കോട് റീഗൽ തിയേറ്ററിൽ അടക്കം പല തിയേറ്ററുകളിലും ഒരാൾ പോലും സിനിമയുടെ ടിക്കറ്റ് ബുക്ക് ചെയ്തില്ല. കണ്ണൂർ ലിബർട്ടി തിയേറ്ററിൽ സിനിമ കാണാൻ എത്തിയത് രണ്ട് പേർ മാത്രമാണ്. തലശേരിയിൽ 20 പേരും. ലിബർട്ടിയിലെ പ്രദർശനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ നേതൃത്വത്തിൽ തടഞ്ഞു.

എറണാകുളം ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ രാവിലെ 10.15ന് നിശ്ചയിച്ചിരുന്ന ആദ്യ ഷോ കാണാൻ ആളില്ലാത്തതിനാൽ റദ്ദാക്കുകയായിരുന്നു. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഷേണായീസ് തിയേറ്ററിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. കേരളത്തെ ഇകഴ്ത്തി കാട്ടുന്ന സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. കൊച്ചിയിൽ ഒൻപത് ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

സിനിമ എന്നത് വ്യക്തിപരമാണ്. എമ്പുരാനിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. ജനറൽ നരവനയുടെ പുസ്തകത്തിൽ സൈനിക രഹസ്യങ്ങൾ എഴുതിയതിനാലാണ് പുസ്തകത്തെ എതിർക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News