Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഫെബ്രുവരി (H.S.)
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ജനലക്ഷങ്ങള്‍ എത്തുന്ന മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയില്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം കുര്യാത്തി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് .മാര്‍ച്ച് 15 ന് മുമ്പ് വാട്ടര്‍ അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഏറെ നാളായി മണക്കാട് ഭാഗത്ത് ക്യത്യമായി കുടിവെള്ള വിതരണം നടക്കുന്നില്ലെന്ന് മണക്കാട് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. മൂന്നു മാസമായി കുടിവെള്ള വിതരണം നീതിരഹിതമായി മുടങ്ങുന്നു. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വിതരണം നിലയ്ക്കുന്നു. രാത്രികാലത്ത് വല്ലപ്പോഴും മാത്രം വെള്ളം ലഭിക്കുമെന്നും പരാതിയില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S