Enter your Email Address to subscribe to our newsletters

Thiruvanathapuram, 28 ഫെബ്രുവരി (H.S.)
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി. ഡിജിപി സ്ഥാനത്തുള്ള നിയമനത്തിന്റെ കാലാവധിയാണ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്. 30.06.2026ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖര്‍. കാലാവധി നീട്ടിയതോടെ ഒരു വര്‍ഷം അധിക സര്‍വീസ് ലഭിക്കും. 30.06.2027വരെ ആണ് റവാഡ ചന്ദ്രശേഖറിന്റെ കാലാവധി
പോലീസ് വകുപ്പില്‍ 51 അധിക തസ്തിക
പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്ത് 4 സബ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണിത്.
---------------
Hindusthan Samachar / Sreejith S