Enter your Email Address to subscribe to our newsletters

Kozhikkode, 28 ഫെബ്രുവരി (H.S.)
സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളില്‍ ഏഴു മരണം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് അപകടമുണ്ടായത്. കോഴിക്കോട്‌നല്ലളം മോഡേണ്‍ ബസാറില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഉണ്ടായ വാഹനാപകടത്തിലാണ് 4 മരണം ഉണ്ടായത്. പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം.
രാമനാട്ടുകര പരിയാപുരത്ത് ദിനില്‍, ഫാറൂഖ് കോളജ് തളിപ്പറമ്പില്‍ അജീഷ്, വിമല്‍, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവ് കൊടല്‍നടക്കാവ് പടിഞ്ഞാത്ത് മീത്തല്‍ ദിജിന്‍ ഗുരുതരമായ പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം.
അപകടത്തിന് തൊട്ടുപിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ ഒരാളെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫിസര്‍ ഇ.ശിഹാബുദ്ദീന്‍, സീനിയര്‍ ഫയര്‍ റസ്‌ക്യു ഓഫിസര്‍ പി.എം.ബിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്‌സ് അംഗങ്ങളും നല്ലളം പൊലീസും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് ഉളളില്‍ കുടുങ്ങിയ മറ്റു നാലു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഫുട്പാത്തിലിടിച്ചായിരുന്നു അപകടം. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍, ഇതരസംസ്ഥാനത്തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്
മൂന്നുപേരും ഹോട്ടല്‍ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനുകാരണമെന്ന നിഗമനത്തിലാണ് പൊലീസ്.കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു സംഭവം. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രാമനാട്ടുകര സ്വദേശികളായ ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മൂന്നുപേര്‍ മരണപ്പെടുകയായിരുന്നു. വിനില്‍, അജീഷ്, വിമല്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ലോറി കാറിലേയ്ക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S