ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ സ്കൂളുകള്ക്ക് നാളെ അവധി
Thiruvananthapuram, 01 മാര്ച്ച് (H.S.) ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് 28 വിദ്യാലയങ്ങള്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയിലെ സ്കൂളുകള്ക്കാണ് അവധി. ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്
School holiday


Thiruvananthapuram, 01 മാര്ച്ച് (H.S.)

ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് 28 വിദ്യാലയങ്ങള്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരപരിധിയിലെ സ്കൂളുകള്ക്കാണ് അവധി.

ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി.

തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേള്സ് ഹയർ സെക്കൻഡറി സ്കൂള് കരമന, ഗവ. ബോയ്സ് ഹൈസ്കൂള് ചാല, ഗവ. ഗേള്സ് ഹൈസ്കൂള് ചാല, ഗവ എല് പി സ്കൂള് ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂള് ചാല, ഗവ യുപി സ്കൂള് ചാല, ഗവ സംസ്കൃതം ഹൈസ്കൂള് ഫോർട്ട്, ഗവ സംസ്കൃതം എല് പി സ്കൂള് ഫോർട്ട്, ഗവ സെൻട്രല് ഹൈസ്കൂള്, ഗവ എല് പി സ്കൂള് കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂള് വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂള് അമ്പലത്തറ, ഗവ യുപി സ്കൂള് തമ്പാനൂർ, ഗവ ബോയ്സ് സ്കൂള് കരമന, ഗവ ഗേള്സ് ഹൈസ്കൂള് കരമന, എസ് എം വി ഗവ ഗേള്സ് ഹൈസ്കൂള് തമ്പാനൂർ, ആറ്റുകാല് ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂള് കമലേശ്വരം, ഗവ യുപി സ്കൂള് കൊഞ്ചിറവിള, ഗവ ഹൈസ്കൂള് കാലടി, ഗവ യുപി സ്കൂള് നെടുങ്കാട്, ഗവ യുപി സ്കൂള് ഫോർട്ട്, ഗവ ഹയർസെക്കൻഡറി സ്കൂള് മണക്കാട്, മിഷൻ സ്കൂള് ഫോർട്ട് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം ആറ്റുകാല് പൊങ്കാലയുടെ തലേദിവസം പ്രാദേശിക അവധിയില്ല. ചൊവ്വാഴ്ച മാത്രമായിരിക്കും അവധി. അന്നേ ദിവസം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങള്ക്കും അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പൊങ്കാലയുടെ തലേദിവസം കൂടി അവധി വേണമെന്ന ആവശ്യം തിരുവനന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് ഉയർത്തിയിരുന്നു.

അതേസമയം ആറ്റുകാല് പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങള് പുരോഗമിക്കുകയാണ്.പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള് സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.ദിവസം 10 പോയിന്റുകളില് മെഡിക്കല് ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതല് പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില് എമർജൻസി മെഡിക്കല് ടെക്നീഷൻ ഉള്പ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാൻ നാല് ബൈക്ക് ഫസ്റ്റ് റെസ്പോണ്സ് ടീം, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല് ഓഫീസിലും ആറ്റുകാല് ക്ഷേത്ര പരിസരത്തും പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കണ്ട്രോള് റൂമിലും ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തില് 12 ആശുപത്രികളില് ചൂട് സംബന്ധമായ പ്രശ്നങ്ങള്ക്ക് പരിചരണം നല്കാൻ ആവശ്യമായ സംവിധാനങ്ങള് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സിഎച്ച്സി പൂന്തുറ, സിഎച്ച്സി ഐരാണിമുട്ടം, എഫ്എച്ച്സി ജഗതി, എഫ്എച്ച്സി കരമന, യുപിഎച്ച്സികളായ ആറ്റുകാല്, ചാല, ചാക്ക, കളിപ്പാൻകുളം, പാല്ക്കുളങ്ങര, രാജാജി നഗർ എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. ഇത് കൂടാതെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് ആശുപത്രി, സിഎച്ച്സി ഐരാണിമുട്ടം എന്നിവിടങ്ങളില് 10 കിടക്കകള് വീതം മാറ്റിവയ്ക്കും. അടിയന്തര സാഹചര്യങ്ങള് നേരിടാൻ തിരുവന്തപുരം മെഡിക്കല് കോളേജില് പ്രത്യേക ക്രമീകരണവുമൊരുക്കി. സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ ആഘാതം ലഘൂകരിക്കാൻ ആരോഗ്യ കേന്ദ്രങ്ങളില് കൂളർ ഉള്പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആറ്റുകാല് മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനില കൂടുതലായതിനാല് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങള് എല്ലാവരും പാലിക്കണം. ചൂട് വർധിച്ചതിനാല് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കില് പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആറ്റുകാല് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊതുജനങ്ങള്ക്ക് സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ നിരീക്ഷണ, നിയന്ത്രണ, ബോധവത്കരണ പ്രവർത്തനങ്ങള് സംഘടിപ്പിച്ചു വരുന്നു. അനദാനത്തിന് രജിസ്ട്രേഷൻ നിർബന്ധമാണ്. അന്നദാനവുമായി ബന്ധപ്പെട്ട് 187 രജിസ്ട്രേഷനുകള് പൂർത്തിയാക്കിയിട്ടുണ്ട്. ആറ്റുകാലില് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക കണ്ട്രോള് റൂം പ്രവർത്തിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓണ് വീല്സ് മൊബൈല് ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്. ആയുർവേദ, ഹോമിയോപ്പതി വകുപ്പുകളുടെ മെഡിക്കല് ക്യാമ്പുകളും സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News